' അടിവസ്ത്രങ്ങൾ തന്നു, ശരീരം കാണണം എന്ന് അയാൾ പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് ഐശ്വര്യ രാജേഷ്

JANUARY 30, 2026, 9:45 PM

മലയാളികളും തമിഴ് പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന നടിയാണ്  ഐശ്വര്യ രാജേഷ്. ഇപ്പോഴിതാ താൻ അനുഭവിച്ച കാസ്റ്റിംഗ് കൗച്ച്’ തുറന്നുപറഞ്ഞിരിക്കുകയാണ്  ഐശ്വര്യ രാജേഷ്. 

സിനിമാ മേഖലയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ്  ഫോട്ടോഷൂട്ടിനിടെ ഒരു ഫോട്ടോഗ്രാഫർ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചതായി നടി വെളിപ്പെടുത്തി.

ഫോട്ടോഷൂട്ടിന് പോയപ്പോൾ, ഫോട്ടോഗ്രാഫർ തന്റെ സഹോദരനെ പുറത്ത് ഇരുത്തി ഒറ്റയ്ക്ക് അകത്തേക്ക് കൊണ്ടുപോയി. ധരിക്കാനായി ചില അടിവസ്ത്രങ്ങൾ നൽകിയ അയാൾ, അത് തന്റെ മുന്നിൽ വെച്ച് തന്നെ മാറണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

vachakam
vachakam
vachakam

“എനിക്ക് നിന്റെ ശരീരം കാണണം” എന്ന് അയാൾ തുറന്നുപറഞ്ഞതായും ഐശ്വര്യ വെളിപ്പെടുത്തി. അന്ന് തനിക്ക് പ്രായക്കുറവായതിനാൽ ഇൻഡസ്ട്രിയിലെ കാര്യങ്ങൾ എങ്ങനെയാണെന്ന് അറിയില്ലായിരുന്നുവെന്നും ഏതാണ്ട് അതിന് തയ്യാറാകുന്ന ഘട്ടം വരെ എത്തിയെന്നും താരം പറഞ്ഞു.

അയാൾ അഞ്ച് മിനിറ്റ് കൂടി സംസാരിച്ചിരുന്നെങ്കിൽ താൻ അത് ചെയ്തേനെ എന്നും എന്നാൽ ഉള്ളിൽ തോന്നിയ വലിയൊരു പന്തികേട് കാരണം അവിടെനിന്നും രക്ഷപ്പെടുകയായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. സഹോദരനോട് ചോദിച്ചിട്ട് വരാമെന്ന് പറഞ്ഞ് ആ മുറിയിൽ നിന്നും ഇറങ്ങി ഓടിയതാണ് തന്റെ കരിയറിലെ തന്നെ വലിയൊരു രക്ഷപ്പെടലെന്ന് ഐശ്വര്യ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam