തമിഴ് നടൻ വിശാലിന്റെ വിവാഹവുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും കുറച്ചു കാലമായി പ്രചരിക്കുന്നുണ്ട്. നാൽപ്പത്തിയേഴുകാരനായ വിശാൽ നടി സായ് ധൻഷികയെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് ഏറ്റവും പുതിയതായി പുറത്തു വരുന്നത്.
നടികർ സംഘത്തിന്റെ (തമിഴ് ചലച്ചിത്ര അഭിനേതാക്കളുടെ അസോസിയേഷൻ) ജനറൽ സെക്രട്ടറിയാണ് വിശാൽ. നടികർ സംഘത്തിന് സ്വന്തമായി ഒരു കെട്ടിടം ഉയരുമ്പോഴേ താൻ വിവാഹം കഴിക്കൂവെന്നായിരുന്നു നടൻ മുമ്പ് പറഞ്ഞത്. നടികർ സംഘത്തിന്റെ പണി പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഒരു അഭിമുഖത്തിൽ നടനോട് വിവാഹത്തെക്കുറിച്ച് ചോദിച്ചിരുന്നു.
'അതെ, ഞാൻ ആളെ കണ്ടെത്തി. വിവാഹത്തെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു, ഇതൊരു പ്രണയ വിവാഹമായിരിക്കും. വധുവിനെക്കുറിച്ചും വിവാഹ തീയതിയെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ഞാൻ ഉടൻ പ്രഖ്യാപിക്കും' എന്നാണ് നടൻ പറഞ്ഞത്.
ഇതോടെ ആണ് നടി സായ് ധൻഷികയും വിശാലും വിവാഹിതരാകാൻ പോകുന്നുവെന്ന രീതിയിൽ കിംവദന്തികൾ ഉയർന്നത്. സായ് ധൻഷിക നായികയായ സിനിമയുടെ പ്രീ റിലീസ് പരിപാടിയിൽവച്ച് ഇരുവരും വിവാഹത്തെക്കുറിച്ച് സംസാരിക്കുമെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്