ബീച്ച് ലുക്കിലുള്ള ഗ്ളാമർ ചിത്രങ്ങളുമായി നടി പ്രിയ വാര്യർ. അതീവ ഗ്ളാമറസായാണ് പ്രിയ എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ഇപ്പോൾ ഈ ചിത്രങ്ങൾ. വിദേശത്ത് അവധി ആഘോഷത്തിൽ എടുത്ത ചിത്രങ്ങൾ ആണ് ഇവ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്ത താരം ഇപ്പോൾ വിദേശത്ത് അവധി ആഘോഷത്തിലാണ്. അടുത്തിടെ തമിഴകത്തും പ്രിയ വാര്യർ തരംഗമായിരുന്നു. അജിത്ത് നായകനായ ഗുഡ് ബാഡ് അഗ്ളിയിൽ പ്രിയയുടെ പെർഫോമൻസും ഡാൻസ് നമ്പറും ആണ് ആരാധകരെ ആകർഷിച്ചത്.
ഈ വർഷം വിഷ്ണുപ്രിയ എന്ന ചിത്രത്തിലൂടെ കന്നടയിലും താരം അരങ്ങേറ്റം കുറിച്ചിരുന്നു. മൂന്ന് ഹിന്ദി ചിത്രങ്ങളിലും പ്രിയ അഭിനയിച്ചു. ത്രി മങ്കീസ്, യാരിയാൻ 2 എന്നീ ചിത്രങ്ങൾ ഈ വർഷംആണ് റിലീസ് ചെയ്തത്. മന്ദാകിനി ആണ് പ്രിയയുടേതായി അവസാനം റിലീസ് ചെയ്ത മലയാള ചിത്രം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്