നടിയും അവതാരകയുമായ ആര്യ വിവാഹിതയാകുന്നു. ആർജെയും മുൻ ബിഗ് ബോസ് താരവുമായ സിബിൻ ബെഞ്ചമിനാണ് ആര്യയുടെ ജീവിത പങ്കാളി. ഏറെ നാളായി ഉറ്റ സുഹൃത്തുക്കളായിരുന്നവരാണ് ഇപ്പോൾ ജീവിതത്തിൽ ഒന്നിക്കുന്നത്.
വിവാഹ നിശ്ചയ ഫോട്ടോ ആര്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവച്ചു കൊണ്ടുള്ള ഹൃദ്യമായൊരു കുറിപ്പും ആര്യ ഷെയര്‍ ചെയ്തിട്ടുണ്ട്.
"ഉറ്റസുഹൃത്തുക്കളിൽ നിന്ന് ജീവിത പങ്കാളികളിലേക്ക്..ഒരു ലളിതമായ ചോദ്യത്തിലൂടെയും എൻ്റെ ഇതുവരെയുള്ള ജീവിതത്തിൽ എടുത്തിട്ടുള്ളതിൽ വച്ച് ഏറ്റവും വേഗത്തിലുള്ള തീരുമാനവും കൊണ്ട് ജീവിതം ഏറ്റവും അവിശ്വസനീയവും മനോഹരവുമായ വഴിത്തിരിവായി മാറിയിരിക്കുകയാണ്..
എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ആസൂത്രണമില്ലാത്ത കാര്യമാണിതെന്ന് നിസ്സംശയം പറയാം. ഇത്രയും കാലം എല്ലാ സമയത്തും ഞങ്ങൾ ഒന്നിച്ച് ഉണ്ടായിരുന്നു. നല്ലകാലത്തും മോശം കാലത്തും. എന്നാൽ ജീവിതകാലം മുഴുവൻ നമ്മൾ ഒന്നിച്ചായിരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല", എന്ന് ആര്യ കുറിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്