'അമ്മൂമ്മയുടെ ഉപദ്രവം കാരണം ഒഴിഞ്ഞുപോയത് 15 ഹോം നഴ്‌സുമാര്‍; കാനഡയിലിരുന്ന് തന്‍വി നടത്തിയത് ബോധപൂര്‍വമായ നാടകം!': പൊട്ടിത്തെറിച്ച് അഹാന

JUNE 28, 2026, 7:24 AM

കുടുംബത്തെ തകര്‍ക്കാന്‍ കസിന്‍ തന്‍വി ബോധപൂര്‍വം ശ്രമിച്ചുവെന്ന ആരോപണവുമായി നടി അഹാന കൃഷ്ണകുമാര്‍ രംഗത്ത്. അമ്മൂമ്മയെ സിന്ധു കൃഷ്ണയും മക്കളും ചേര്‍ന്ന് ഒറ്റപ്പെടുത്തിയെന്ന തരത്തില്‍ തന്‍വി പങ്കുവെച്ച വ്‌ളോഗ് വലിയ വിവാദമായ പശ്ചാത്തലത്തിലാണ് അഹാന യഥാര്‍ഥ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. അമ്മൂമ്മയുടെ ഭ്രാന്തമായ വൃത്തി ഭ്രാന്തും മോശം സ്വഭാവവും കാരണം അപ്പൂപ്പനെ നോക്കാന്‍ വന്ന പതിനഞ്ചോളം ഹോം നഴ്‌സുമാരാണ് ചുരുങ്ങിയ കാലയളവില്‍ ജോലി ഉപേക്ഷിച്ചു പോയത്.

അപ്പൂപ്പന്റെ ആരോഗ്യ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്ത തങ്ങളോട് ഒരിക്കലും ക്ഷമിക്കാന്‍ കഴിയാത്ത വിധം മോശമായ കാര്യങ്ങളാണ് അമ്മൂമ്മ വിളിച്ച് പറഞ്ഞതെന്നും, ഇതേത്തുടര്‍ന്നാണ് 2025 ഒക്ടോബര്‍ 31 മുതല്‍ അവരുമായുള്ള ബന്ധം പൂര്‍ണ്ണമായി അവസാനിപ്പിച്ചതെന്നും അഹാന വ്യക്തമാക്കുന്നു.


യഥാര്‍ഥ വസ്തുതകള്‍ മറച്ചുവെച്ച് സോഷ്യല്‍ മീഡിയയിലൂടെ സിമ്പതി നേടാനാണ് തന്‍വി ശ്രമിക്കുന്നതെന്ന് അഹാന കുറ്റപ്പെടുത്തി. മുന്‍പ് അമ്മൂമ്മ മോശമായി സംസാരിച്ച വോയ്‌സ് നോട്ട് ഫാമിലി ഗ്രൂപ്പിലിട്ടപ്പോള്‍ തങ്ങളെ അനുകൂലിച്ച തന്‍വി, ഇപ്പോള്‍ യൂട്യൂബ് വ്‌ളോഗിലെ പുതിയ കണ്ടെന്റിന് വേണ്ടി കാനഡയില്‍ ഇരുന്ന് അമ്മൂമ്മയെക്കൊണ്ട് കരഞ്ഞു പറയിപ്പിച്ച് വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു. അപ്പൂപ്പന്‍ വയ്യാതെ കിടന്നപ്പോള്‍ മരുന്നിനും ഹോം നഴ്‌സിനും പച്ചക്കറിക്കും വരെ പണം നല്‍കി നോക്കിയത് തന്റെ അമ്മ സിന്ധു കൃഷ്ണയായിരുന്നിട്ടും, അവരെ വില്ലത്തിയാക്കാന്‍ തന്‍വി ബോധപൂര്‍വം ശ്രമിച്ചു.

തന്‍വിക്ക് കാനഡയില്‍ പോകാന്‍ ലക്ഷങ്ങള്‍ നല്‍കി സഹായിച്ചത് തങ്ങളുടെ കുടുംബമാണെന്നും, സത്യങ്ങള്‍ അറിഞ്ഞിട്ടും സ്വന്തം അമ്മയെ പരസ്യമായി ടാര്‍ഗറ്റ് ചെയ്യുന്നത് കണ്ടുനില്‍ക്കാന്‍ കഴിയാത്തതിനാലാണ് ഈ കുടുംബ വിഷയം തനിക്ക് പരസ്യമായി പറയേണ്ടി വന്നതെന്നും അഹാന കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam