നടൻ പങ്കജ് ത്രിപാഠിയുടെ സഹോദരീ ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ചു

APRIL 21, 2024, 4:10 PM

മുംബൈ: ബോളിവുഡ് താരം പങ്കജ് ത്രിപാഠിയുടെ സഹോദരീ ഭർത്താവ് രാകേഷ് തിവാരി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ സഹോദരി സബിത തിവാരിക്ക് സാരമായി പരിക്കേറ്റു.

ഝാർഖണ്ഡിലെ ധൻബാദില്‍ വച്ച്‌ ഇന്നലെയായിരുന്നു അപകടം സംഭവിച്ചത്. വൈകിട്ട് 4.30ന് ഡല്‍ഹി-കൊല്‍ക്കത്ത ദേശീയ പാതയില്‍ വച്ച്‌ കാർ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.

ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് വരുന്നതിനിടെയാണ് ദമ്പതികൾ അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

vachakam
vachakam
vachakam

ആശുപത്രിയിലെത്തുമ്പോഴേക്കും രാകേഷ് തിവാരി മരിച്ചിരുന്നു. സബിത തിവാരിയുടെ കാലിന് പൊട്ടലുണ്ട്. അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

സംഭവ സമയത്ത് രാകേഷ് തിവാരി തന്നെയാണ് കാർ ഓടിച്ചിരുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ ഡിവൈഡറില്‍ ഇടിച്ച്‌ മറിയുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.  അന്വേഷണം ആരംഭിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam