'ആമിർ ഖാൻ ടാക്കീസ്' എന്ന പേരിലുളള തന്റെ യുട്യൂബ് ചാനൽ പ്രഖ്യാപിച്ച് ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ. ഇനി മുതൽ തിയേറ്റർ റിലീസിന് ശേഷം ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ സിനിമകൾ ഈ യുട്യൂബ് ചാനലിലൂടെ പ്രദർശിപ്പിക്കും.
‘ജനങ്ങളുടെ തിയറ്റർ’ (ജൻതാ കാ തിയറ്റർ) എന്ന വിശേഷണത്തോടെയാണ് ചാനൽ അവതരിപ്പിച്ചിരിക്കുന്നത്. നടന്റെ ഏറ്റവും പുതിയ ചിത്രം സിതാരെ സമീൻ പർ ആയിരിക്കും ആമിർ ഖാൻ ടാക്കീസ് ചാനലിലൂടെയുള്ള ആദ്യ റിലീസ്. ഓഗസ്റ്റ് 1 നാണ് സിനിമ യുട്യൂബിൽ സ്ട്രീമിങ് ആരംഭിക്കുക.
കാണുന്നതിന് മാത്രം പണം നൽകുന്ന പേ പെർ വ്യൂ മാതൃകയിൽ ആയിരിക്കും സിതാരെ സമീൻ പർ സിനിമയുടെ യുട്യൂബ് റിലീസ്. 100 രൂപയാണ് സിനിമ കാണാൻ മുടക്കേണ്ടത്.
ഇതിലൂടെ പണം മുടക്കുന്ന ആൾക്ക് രണ്ട് ദിവസത്തെ ആക്സസ് (48 മണിക്കൂർ) ആയിരിക്കും ലഭിക്കുക. ഇന്ത്യയ്ക്കൊപ്പം യുഎസ്എ, കാനഡ, യുകെ, ഓസ്ട്രേലിയ, ജർമനി, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലും യുട്യൂബിലൂടെ ചിത്രം ലഭ്യമായിരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്