ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ അഭിനയത്തോട് വിടപറയാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. തന്റെ പുതിയ ചിത്രമായ സിതാരേ സമീൻ പറിന്റെ പ്രമോഷൻ വേദിയിലാണ് ആമിർ തന്റെ സ്വപ്ന ചിത്രത്തെക്കുറിച്ചും അഭിനയത്തിൽ നിന്നുള്ള വിരമിക്കലിനെക്കുറിച്ചും സൂചന നൽകിയത്.
തന്റെ പ്രമോഷണൽ പരിപാടികൾക്കിടെ ആമിർ ഖാൻ തന്റെ സ്വപ്ന ചിത്രമായ മഹാഭാരതത്തെക്കുറിച്ച് തുറന്നു പറഞ്ഞു. ചിത്രത്തിലെ തന്റെ വേഷത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ശ്രീകൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം സൂചന നൽകി.
"ശ്രീകൃഷ്ണന്റെ കഥാപാത്രം എന്നെ വളരെയധികം ആകർഷിച്ചു. വ്യക്തിപരമായി, എനിക്ക് ഈ കഥാപാത്രം വളരെയധികം ഇഷ്ടമാണ്, മഹാഭാരതം നിർമ്മിക്കുക എന്നത് എന്റെ സ്വപ്നമാണ്, പക്ഷേ അത് ശരിക്കും വളരെ ബുദ്ധിമുട്ടാണ്," ആമിർ ഖാൻ പറഞ്ഞു.
ഇത് തന്റെ അവസാന ചിത്രമായിരിക്കാമെന്നും ആമിർ സൂചന നൽകി. മഹാഭാരതത്തിൽ എല്ലാം ഉണ്ട്, വികാരങ്ങൾ, ആഴം, ഗാംഭീര്യം. ലോകത്തിൽ എന്തൊക്കെയുണ്ടോ, അതൊക്കെ ഈ കഥയിൽ കാണാം. ഒരുപക്ഷേ ഇത് ചെയ്തുകഴിഞ്ഞാൽ, എനിക്ക് ഇനി ഒന്നും ചെയ്യാനില്ലെന്ന് എനിക്ക് തോന്നാം.
ഇതിന്റെ കഥ വളരെ പ്രത്യേകതയുള്ളതാണ്, ഇതിനുശേഷം മറ്റെന്തെങ്കിലും ചെയ്യാൻ പ്രയാസമായിരിക്കുമെന്നും ആമിർ പറഞ്ഞു. എന്നാൽ, മഹാഭാരതിന് ശേഷം മറ്റൊന്നും ചെയ്യാനില്ല എന്ന ആമിറിൻ്റെ പ്രസ്താവന ഇപ്പോൾ സമൂഹമാധ്യമങ്ങളിലാകെ ചർച്ചയാകുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്