'രജനീകാന്തിന്റെ കൂലിക്ക് 'എ' സര്‍ട്ടിഫിക്കറ്റ്'; നിര്‍മാതാക്കളുടെ അപ്പീല്‍ തള്ളി മദ്രാസ് ഹൈക്കോടതി

AUGUST 29, 2025, 12:34 AM

രജനീകാന്ത് നായകനായ കൂലിക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെതിരെ സണ്‍ ടിവി നെറ്റ്‌വര്‍ക്ക് ലിമിറ്റഡ് സമര്‍പ്പിച്ച അപ്പീല്‍ തള്ളി കോടതി. മദ്രാസ് ഹൈക്കോടതി ആണ് അപ്പീൽ തള്ളിയത്. ജസ്റ്റിസ് ടി വി തമിള്‍സെല്‍വിയാണ് അപ്പീല്‍ തള്ളിയത്. 

അതേസമയം അക്രമാസക്തമായ ഉള്ളടക്കവും പുകവലിയുടെയും മദ്യപാനത്തിന്റെയും തുടര്‍ച്ചയായ ചിത്രീകരണവും കാരണം സിനിമ കുട്ടികള്‍ക്ക് കാണാന്‍ യോഗ്യമല്ലെന്ന സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തെ നിര്‍മാതാക്കള്‍ ചോദ്യം ചെയ്താണ് അപ്പീൽ നൽകിയത്. 18 വയസിന് താഴെയുള്ള കുട്ടികളെ തിയേറ്ററുകളില്‍ സിനിമ കാണുന്നത് വിലക്കുന്ന എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെതിരെയാണ് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. 

എന്നാൽ മദ്യപിക്കുന്നത് ഉള്‍പ്പടെയുള്ള ചില രംഗങ്ങള്‍ ഒഴിവാക്കിയിട്ടുണ്ടെന്നും മോശം വാക്കുകള്‍ നീക്കം ചെയ്തിട്ടുണ്ടെന്നും ഹര്‍ജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജെ രവീന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാൽ സെന്‍സര്‍ ബോര്‍ഡിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എആര്‍എല്‍ സുന്ദരേശന്‍ സിനിമയില്‍ അമിതമായ അക്രമം ഉള്ളതിനാല്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ പരിശോധനാ സമിതിയും റിവൈസിംഗ് കമ്മിറ്റിയും യോജിക്കുകയായിരുന്നു എന്നും അറിയിച്ചു.  ഇതിന് പിന്നാലെ ആണ് കോടതി അപ്പീൽ തള്ളിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam