‘ഹിന്ദി സിനിമയിലെ ഏറ്റവും മോശം ചുംബന രംഗം അതായിരുന്നു’; ഓർത്തെടുത്ത് കുനാൽ കോഹ്ലി

MAY 30, 2026, 5:03 AM

ബോളിവുഡിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രങ്ങളിലൊന്നായ 'ഹം തും ' (2004) പുറത്തിറങ്ങി രണ്ട് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ, ചിത്രത്തിലെ ഐക്കോണിക് ചുംബന രംഗത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകൻ കുനാൽ കോഹ്ലി.

സെയ്ഫ് അലി ഖാനും റാണി മുഖർജിയും തമ്മിലുള്ള ആ ചുംബന രംഗം "ഹിന്ദി സിനിമയിലെ തന്നെ ഏറ്റവും മോശം ചുംബനങ്ങളിൽ ഒന്നായിരുന്നു" എന്നാണ് സംവിധായകൻ ഇപ്പോൾ തുറന്നു സമ്മതിച്ചിരിക്കുന്നത്. ആ രംഗം ചിത്രീകരിക്കുന്നതിനിടയിൽ റാണി മുഖർജി നിർത്താതെ ചിരിച്ചതാണ് രംഗം ഇത്രയധികം അരോചകമാകാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

എൻ.ഡി.ടി.വി.ക്ക് (NDTV) നൽകിയ അഭിമുഖത്തിലാണ് കുനാൽ കോഹ്ലി 'സാൻസോം കോ സാൻസോം മേം' എന്ന ഗാനരംഗത്തിനിടയിലെ ഈ ചുംബനത്തെക്കുറിച്ച് മനസ്സ് തുറന്നത്. "ആ രാത്രി മുഴുവൻ ഞങ്ങൾ ആ രംഗം ചിത്രീകരിക്കുകയായിരുന്നു. ആദ്യം ചുംബന രംഗത്തിൽ അഭിനയിക്കാൻ റാണി വിസമ്മതിച്ചു. ഒടുവിൽ ഒരു ടേക്ക് എടുക്കാൻ അവർ സമ്മതിക്കുകയായിരുന്നു. എന്നാൽ നിങ്ങൾ ആ രംഗം ശ്രദ്ധിച്ചാൽ കാണാം, റാണി അതിൽ ശരിക്കും ചിരിക്കുകയാണ് ചെയ്യുന്നത്. ഒരു വശത്തേക്ക് ചരിഞ്ഞു കിടന്ന് ചിരി അടക്കാനാവാതെ അവർ ശരീരം അനക്കുന്നുണ്ടായിരുന്നു. എഡിറ്റിംഗ് ടേബിളിൽ വെച്ച് ഇത് കണ്ടപ്പോഴാണ് റാണി ചിരിക്കുകയാണെന്ന് എനിക്ക് മനസ്സിലായത്. അതുകൊണ്ടുതന്നെ അത് ഹിന്ദി സിനിമയിലെ ഏറ്റവും മോശം ചുംബന രംഗമായി മാറി." കുനാൽ പറഞ്ഞു.

vachakam
vachakam
vachakam

സിനിമയുടെ ചിത്രീകരണത്തിന്റെ തുടക്കത്തിൽ സെയ്ഫും റാണിയും തമ്മിൽ അത്ര നല്ല സൗഹൃദത്തിലായിരുന്നില്ലെന്നും സംവിധായകൻ വെളിപ്പെടുത്തി. "ഷൂട്ടിങ്ങിന്റെ ആദ്യ പകുതിയിൽ ഞാനും റാണിയും ഒരു വശത്തും സെയ്ഫ് ഒറ്റയ്ക്കുമായിരുന്നു. സെയ്ഫിന് എന്നെയും എനിക്ക് സെയ്ഫിനെയും ഇഷ്ടമല്ലായിരുന്നു. അതുപോലെ തന്നെ സെയ്ഫും റാണിയും തമ്മിലും അത്ര നല്ല കെമിസ്ട്രിയിലല്ലായിരുന്നു." കുനാൽ ഓർത്തെടുത്തു.

എന്നാൽ ആംസ്റ്റർഡാമിലെ ചിത്രീകരണ സമയത്താണ് കാര്യങ്ങൾ മാറിമറിഞ്ഞത്. നായകനെന്ന നിലയിൽ സെയ്ഫിന്റെ കരിയറിന് ഈ ചിത്രം എത്രത്തോളം പ്രധാനമാണെന്ന് താൻ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയെന്നും, ചിത്രം പരാജയപ്പെട്ടാൽ  ഷാരൂഖ് ഖാനെപ്പോലുള്ള താരങ്ങളുടെ സഹനടനായി ഒതുങ്ങിപ്പോകാൻ സാധ്യതയുണ്ടെന്ന് ഓർമ്മിപ്പിച്ചതായും കുനാൽ പറഞ്ഞു. ഈ ചർച്ചയ്ക്ക് ശേഷമാണ് സെറ്റിലെ അന്തരീക്ഷം മാറിയതും താരങ്ങൾ തമ്മിൽ കൂടുതൽ അടുത്തതും.

ആദിത്യ ചോപ്രയുടെ നിർമ്മാണത്തിൽ യാഷ് രാജ് ഫിലിംസ് ഒരുക്കിയ 'ഹം തും' ബോക്സ് ഓഫീസിൽ വൻ വിജയമാണ് നേടിയത്. ചിത്രത്തിലെ മികച്ച പ്രകടനത്തിന് സെയ്ഫ് അലി ഖാന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam