100  കോടി ഫോളോവേഴ്സ്; സോഷ്യൽ മീഡിയയിലും റെക്കോര്‍ഡിട്ട് റൊണാള്‍ഡോ

SEPTEMBER 14, 2024, 9:16 AM

കളിക്കളത്തിൽ മാത്രമല്ല, ഡിജിറ്റൽ ലോകത്തും പോർച്ചുഗീസ് ഹീറോ ക്രിസ്റ്റ്യാനോ റൊണാൾഡോ ആർക്കും എത്തിപ്പിടിക്കാനാകാത്ത ഉയരത്തിലേക്ക് കുതിക്കുന്നു. 

വിവിധ സോഷ്യൽ മീഡിയകളിൽ 100 ​​കോടി ഫോളോവേഴ്‌സ് എന്ന മാന്ത്രിക സംഖ്യയിലെത്തിയ റൊണാൾഡോ ചരിത്രത്തിൽ ഈ നാഴികക്കല്ലിൽ എത്തുന്ന ആദ്യ വ്യക്തിയായി.

ഇന്‍സ്റ്റഗ്രാമിലാണ് റൊണാള്‍ഡോയെ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്നത്. 63.9 കോടി ആളുകൾ ഇന്‍സ്റ്റഗ്രാമില്‍ റൊണാള്‍ഡോയുടെ പിന്നിലുണ്ട്. 

vachakam
vachakam
vachakam

ഫേസ്ബുക്കില്‍ 17 കോടി പേര്‍ റൊണാള്‍ഡോയെ പിന്തുടരുമ്പോള്‍ എക്സില്‍ 11.3 കോടി ആളുകളാണ് റൊണാള്‍ഡോക്ക് ഒപ്പമുള്ളത്. ഒരു മാസം മുമ്പ് മാത്രം തുടങ്ങിയ യുട്യൂബ് ചാനലിൽ 6.5 കോടി ആളുകള്‍ റൊണാള്‍ഡോയുടെ ചാനല്‍ സബസ്ക്രൈബ് ചെയ്തിട്ടുണ്ട്.

എക്സില്‍ ചെയ്ത പോസ്റ്റിലാണ് സമൂഹമാധ്യമങ്ങളില്‍ തന്നെ പിന്തുടരുന്നവരുടെ എണ്ണം 100 കോടിയായ കാര്യം റൊണാള്‍ഡോ അറിയിച്ചത്. ചരിത്രനേട്ടത്തില്‍ ആരാധകരോട് നന്ദി പറഞ്ഞുകൊണ്ടായിരുന്നു റൊണാള്‍ഡോയുടെ പോസ്റ്റ്.

100 കോടി ഫോളോവേഴ്സുമായി  നമ്മൾ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ഇത് കേവലം ഒരു സംഖ്യമാത്രമല്ല, കളിയോടും അതിനപ്പുറമുള്ള നമ്മുടെ സ്നേഹത്തിന്‍റെയും അഭിനിവേശത്തിന്‍റെയും തെളിവാണ്. ഏറ്റവും മികച്ച പ്രകടനങ്ങള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂ, നമ്മൾ ഒരുമിച്ച് മുന്നേറുകയും വിജയിക്കുകയും ചരിത്രം സൃഷ്ടിക്കുകയും ചെയ്യും-റൊണാള്‍ഡോ പോസ്റ്റില്‍ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam