നസ്‌ലെൻ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ലോക - ചാപ്റ്റർ വൺ:ചന്ദ്ര. സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ നസ്‌ലെനെ കമൽ ഹാസനുമായി ഉപമിച്ചിരിക്കുകയാണ് പ്രിയദർശൻ. 1974 ൽ പുറത്തിറങ്ങിയ എൻ ശങ്കരൻ നായർ സംവിധാനം ചെയ്ത വിഷ്ണുവിജയം എന്ന ചിത്രത്തിലെ കമൽ ഹാസനെ പോലെയാണ് നസ്‌ലെനെന്ന് പ്രിയദർശൻ പറഞ്ഞു.
പ്രിയദർശന്റെ വാക്കുകൾ ഇങ്ങനെ..."നസ്‌ലെന്‍ എന്റെ ഫേവററ്റ് ആക്ടർ ആണ്. ഞാൻ വിഷ്ണു വിജയം സിനിമ കാണുമ്പോൾ കമൽ ഹാസൻ എന്ന നടനെ കണ്ടിട്ടുണ്ട്.
ഭയങ്കര നിഷ്കളങ്കനും എന്നാൽ നല്ല കള്ളൻ ആണെന്നും നമുക്ക് മനസിൽ ആകും. അതേ സാധനം രണ്ടാമത് ഇറങ്ങിയിരിക്കുകയാണ് നസ്‌ലെന്‍ ആയിട്ട്,' പ്രിയദർശൻ പറഞ്ഞു. പ്രിയദർശന്റെ വാക്കുകള്‍ കേട്ടപ്പോള്‍ എഴുന്നേറ്റ് നിന്ന്കൈകൂപ്പിയാണ് നസ്‌ലെന്‍ നന്ദി പ്രകടിപ്പിച്ചത്.
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് സിനിമയുടെ നിർമാണം. സിനിമയുടെ ട്രെയ്ലർ അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്.
ഓണം റിലീസായി ആഗസ്റ്റ് 28 ന് സിനിമ ആഗോള തലത്തിൽ റിലീസ് ചെയ്യും. ഒരു സൂപ്പർ ഹീറോ കഥാപാത്രം ആയാണ് കല്യാണി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഡൊമിനിക് അരുൺ രചിച്ച് സംവിധാനം ചെയ്ത ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. ലോക എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'. കല്ല്യാണി പ്രിയദർശനും നസ്‌ലെനും പുറമെ, ചന്തു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും സിനിമയിൽ നിർണ്ണായക വേഷത്തിൽ എത്തുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്