വോട്ടിങ്ങ് നിയമങ്ങൾ വോട്ട് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കണം

JUNE 12, 2021, 8:42 AM

ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്, വോട്ടിങ്ങ് കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാനുള്ള ജീവനക്കാരുടെ എണ്ണം ഇരട്ടിപ്പിക്കും എന്ന് യു.എസ്. അറ്റോർണി ജനറൽ, മെറിക്ക് ഗാർലാൻഡ് വെള്ളിയാഴ്ച പ്രസ്താവിച്ചു, . സംസ്ഥാനങ്ങൾ പാസാക്കിയിട്ടുള്ള വോട്ടിങ്ങ് നിയമങ്ങൾ, രാജ്യത്തെ നിയമങ്ങൾക്ക് വിരുദ്ധമായതെങ്കിൽ അവയ്‌ക്കെതിരെ ഉറച്ച നിലപാട് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് സ്വീകരിക്കും എന്ന് മുന്നറിയിപ്പ് നൽകി. അനർഹമായി തിരഞ്ഞെടുക്കപ്പെടുന്നതും, ഹാജരാകാത്തവരുടെ വോട്ടിങ്ങ് രീതികളും, മെയിൽ വോട്ടുകളും, എല്ലാം നടപടികൾ സ്വീകരിച്ചു വേണ്ടത് ചെയ്യും 2022 ലെ ഇടക്കാല തിരഞ്ഞെടുപ്പുകൾക്ക് മുൻപായി എന്ന് പറഞ്ഞു.

പൗരന്മാർക്ക് വോട്ടവകാശം വിനിയോഗിക്കാൻ വേണ്ട എല്ലാ സഹായ സഹകരണം നൽകുന്ന നയമാണ് ഡിപ്പാർട്ട്‌മെന്റ് സ്വീകരിക്കുന്നത്. അതിനെതിരായ നിയമങ്ങൾ കണ്ടാൽ അപ്പോൾ തന്നെ വേണ്ടത് ചെയ്യും. ഇപ്പോഴത്തെ നിയമങ്ങൾ, കറുത്തവംശജരെയോ, മറ്റു നിറക്കാരെയോ വിവേചനപൂർവ്വം മാറ്റി നിർത്തുന്ന നിയമങ്ങൾ ആണോ എന്ന് പരിശോധിക്കും. വോട്ടു ചെയ്യാതിരിക്കാൻ വേണ്ടിയുള്ള നിയമങ്ങൾ ആണ് പല സംസ്ഥാനങ്ങളിലും പാസാക്കിയത്. ജോർജിയ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ, വോട്ടു ചെയ്യാൻ ലൈനിൽ നിൽക്കുന്നവർക്ക് ഭക്ഷണ പാനീയങ്ങൾ കൊടുക്കുന്നത് പോലും നിരോധിച്ചു.

തന്റെ ഡിപ്പാർട്ട്‌മെന്റിലെ ക്രിമിനൽ ഡിവിഷൻ പ്രത്യേകമായി തിരഞ്ഞെടുപ്പുകൾ ശരിയായി നടത്തുന്നതിന് സംരക്ഷണം കൊടുക്കുന്നതിന് വലിയ പങ്കു വഹിക്കുന്നുണ്ട്. അവരിനി മുതൽ കൂടുതൽ ശ്രദ്ധിക്കും തിരഞ്ഞെടുപ്പുകളിൽ എന്ന് അറ്റോർണി ജനറൽ ഗാർലാൻഡ് പറഞ്ഞു. തിരഞ്ഞെടുപ്പ് ജോലികളിൽ ഏർപ്പെടുന്നവർക്കും, സന്നദ്ധ സേവനം ചെയ്യുന്നവർക്കും എതിരെ ചിലർ ഭീഷണി ഉയർത്തുന്നതായി പരാതി വന്നിരുന്നു. അതെല്ലാം ഇനി കൂടുതൽ കാര്യമായി നേരിടും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam