9 വോട്ടുകൾ ചെയ്തപ്പോൾ 10 സ്ലിപ്പ്; പത്തനംതിട്ടയിലും വോട്ടിംഗ് മെഷീനെതിരെ പരാതി

APRIL 19, 2024, 11:13 AM

പത്തനംതിട്ട : കാസർകോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളിൽ ഇ വി എം മെഷീനിനെതിരെ പരാതി. 

9 വോട്ടുകൾ രേഖപ്പെടുത്തിയപ്പോൾ വിവി പാറ്റിൽ പത്ത് സ്ലിപ്പുകൾ വന്നുവെന്നാണ് ആരോപണം. ബിജെപിയുടെ ഒരു സ്ലിപ്പാണ് അധികമായി വിവിപാറ്റിൽ വന്നത്. 

കാഞ്ഞിരപ്പള്ളിയിൽ നടന്ന മോക് പോളിങ്ങിനിടയാണ് സംഭവമുണ്ടായത്. കോൺഗ്രസ് പ്രവർത്തകർ ജില്ലാ കളക്ടർക്ക് പരാതി നൽകി. 

vachakam
vachakam
vachakam

സാങ്കേതിക തകരാറാണുണ്ടായതെന്നും പരിഹരിച്ച് മോക്  പോൾ നടത്തി ഉറപ്പുവരുത്തിയെന്നും  ജില്ലാ കളക്ടർ വ്യക്തമാക്കി. ഏപ്രിൽ 17നാണ് മോക് പോളിംഗ് നടന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam