കോൺഗ്രസിന് വീണ്ടും തിരിച്ചടി: ലോക്സഭാ സ്ഥാനാർത്ഥി ബിജെപിയിൽ ചേർന്നു 

APRIL 29, 2024, 1:46 PM

ഇൻഡോർ: മധ്യപ്രദേശിൽ കോൺ​ഗ്രസിന് തിരിച്ചടി. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ‌ ഇൻഡോർ ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി അക്ഷയ് ബാം കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു.

 ബിജെപി എംഎൽഎൽ രമേശ് മെൻഡോലയ്ക്കൊപ്പം കളക്ടറുടെ ഓഫീസിലെത്തിയ അക്ഷയ് ബാം സ്ഥാനാർത്ഥിത്വം പിൻവലിച്ചു. മെയ് 13ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാർട്ടിയെ ഞെട്ടിച്ച് സ്ഥാനാർത്ഥിയുടെ ചുവടുമാറ്റം.

ബിജെപി എംപി ശങ്കർ ലാൽവാനിക്കെതിരെയാണ് കോൺഗ്രസ് അക്ഷയ് ബാമിനെ ഇറക്കിയത്. 

vachakam
vachakam
vachakam

സൂറത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുംബാനിയുടെ പത്രിക തള്ളിയതിന് പിന്നാലെയാണ് കോൺഗ്രസിന് മറ്റൊരു തിരിച്ചടി കൂടി ലഭിച്ചിരിക്കുന്നത്. 

സ്ഥാനാർത്ഥിയെ പിന്തുണച്ച മൂന്ന് പേരും പത്രികയിലെ ഒപ്പ് തങ്ങളുടേതല്ലെന്ന് അറിയിച്ചതോടെയാണ് നിലേഷിന്റെ പത്രിക ഇലക്ഷൻ കമ്മീഷൻ തള്ളിയത്.  

 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam