പ്രിയങ്ക ഗാന്ധി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്

APRIL 30, 2024, 11:27 AM

ദില്ലി:  പ്രിയങ്ക ഗാന്ധി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്.

പ്രിയങ്ക മത്സരരം​ഗത്തേക്കില്ല, തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാത്രമേ പങ്കെടുക്കൂ. കോൺഗ്രസ് എംപി രാഹുൽ ഗാന്ധി അമേഠിയിൽ നിന്നോ റായ്ബറേലിയിൽ നിന്നോ മത്സരിക്കുന്ന കാര്യത്തിൽ 24 മണിക്കൂറിനുള്ളിൽ അന്തിമ തീരുമാനമെടുക്കുമെന്നും വൃത്തങ്ങൾ പറയുന്നു. 

 ഉത്തർപ്രദേശിലെ അമേഠി, റായ്ബറേലി ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം നീണ്ടുപോവുന്നതിനിടെയാണ് പ്രിയങ്ക ​ഗാന്ധി മത്സര രം​ഗത്തേക്കില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  

vachakam
vachakam
vachakam

എന്നാൽ ഉത്തർപ്രദേശിൻ്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പാർട്ടിയുടെ സ്ഥാനാർത്ഥികളാക്കണമെന്ന് വാദിച്ചതായാണ് വിവരം. 

അമേഠിയിലും റായ്ബറേലിയിലും മെയ് 20നാണ് തെരഞ്ഞെടുപ്പ്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam