'ഇന്ത്യ' സഖ്യത്തിൽ കോൺഗ്രസിന് തിരിച്ചടിയായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ആപ്പ്. ലോക് സഭ തെരഞ്ഞെടുപ്പിന് അസമിലെ മൂന്ന് സീറ്റുകളിലേക്ക് ആണ് എ എ പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. അതേസമയം ഇന്ത്യ സഖ്യം ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എ എ പി പറഞ്ഞു.
ദിബ്രുഗഢ്, ഗുവാഹത്തി, സോനിത്പൂർ എന്നീ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. കോൺഗ്രസുമായുള്ള സീറ്റ് ചർച്ചക്കിടയിലാണ് ആം ആദ്മിയുടെ നീക്കം ഉണ്ടായത്. 'സീറ്റ് വിഭജനത്തെ സംബന്ധിച്ച് സംസാരിച്ച് മടുത്തു എന്നും ഇനി എത്ര നാൾ ഇങ്ങനെ സംസാരിച്ച് സമയം കളയും. ലോക് സഭ തെരഞ്ഞെടുപ്പിന് ഇനി അധികം സമയമില്ലെന്ന് ഓർക്കണം' എന്നും ആം ആദ്മി പാർട്ടി അസം ജനറൽ സെക്രട്ടറി സന്ദീപ് പഥക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുള്ള വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. പഞ്ചാബിൽ സഖ്യത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഇന്ത്യ സഖ്യത്തിലെ സീറ്റ് ചർച്ചകൾ സമയബന്ധിതമായി തീർക്കണമെന്ന ആവശ്യവും എഎപി ഉന്നയിച്ചിട്ടുണ്ട്. ഇന്ത്യ സഖ്യമെന്ന നിലയിൽ ദില്ലി, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് കോൺഗ്രസ്- എ എ പി സീറ്റ് ചർച്ച നടന്നത്. ഇതിനിടെയാണ് ആം ആദ്മി പാർട്ടിക്ക് ജയസാധ്യതയില്ലാത്ത അസമിലെ സീറ്റ് പ്രഖ്യാപനം ഉണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്