കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രി എന്നുണ്ടാകുമെന്ന ചോദ്യത്തിന് മറുപടി പറയാതെ സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ശ്രീങ്കരാചാര്യ സംസ്കൃതസര്‍വകലാശാലയില്‍ നടന്ന പരിപാടിക്കിടെയായിരുന്നു വനിതാ മുഖ്യമന്ത്രിയെ കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് വൃന്ദ ഒഴിഞ്ഞുമാറിയത്.
എന്നാൽ ഇക്കാര്യം പ്രതികരിക്കാനുള്ള ഉചിതമായ വേദിയല്ല ഇതെന്നായിരുന്നു ബൃന്ദ കാരാട്ടിന്റെ വിശദീകരണം. സംസ്കാരവും ലിംഗഭേദവും എന്ന വിഷയത്തിലാണ് അവര്‍ പ്രഭാഷണം നടത്തിയിരുന്നത്.
അതേസമയം കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഇലക്ഷന് മത്സരിക്കുന്നത് സംബന്ധിച്ചു ബൃന്ദ കാരാട്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ആണ് ഈ സംഭവം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്