'കോൺഗ്രസിന് ഔദ്യോഗിക സ്ഥാനാർത്ഥിയില്ല'; ഹൈക്കമാന്‍ഡ് നിഷ്പക്ഷമായിരിക്കുമെന്ന് തരൂർ

SEPTEMBER 30, 2022, 12:32 AM

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയുണ്ടാകില്ലെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് ശശി തരൂർ.

മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് തരൂരിന്റെ വെളിപ്പെടുത്തല്‍. ഹൈക്കമാന്‍ഡ് നിഷ്പക്ഷമായിരിക്കുമെന്ന് ഗാന്ധികുടുംബം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് തരൂർ വ്യക്തമാക്കുന്നത്. ഒരു സ്ഥാനാർത്ഥിയേയും പിന്തുണക്കില്ലെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് തരൂർ അഭിമുഖത്തില്‍ പറഞ്ഞു.

മത്സരരംഗത്തിറങ്ങിയത് പിന്നാലെ സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും കണ്ട ശേഷം ചർച്ചയായ വിഷയങ്ങള്‍ പുറത്തുപറയില്ലെന്നായിരുന്നു തരൂർ പ്രതികരിച്ചത്.

vachakam
vachakam
vachakam

എന്നാല്‍, ഹൈക്കമാന്‍ഡ് നിഷ്പക്ഷമായിരിക്കുമോയെന്ന ചോദ്യത്തിന് സോണിയയും രാഹുലും പ്രിയങ്കയും കഴിഞ്ഞ രണ്ടാഴ്ചകളില്‍ പലവട്ടം തന്നോട് നടത്തിയ സംഭാഷങ്ങളില്‍, അക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ടെന്നാണ് തരൂർ അഭിമുഖത്തില്‍ പറയുന്നത്.

'മത്സരം സ്വാഗതം ചെയ്യുകയും പല സ്ഥാനാർത്ഥികളും കളത്തിലിറങ്ങട്ടെയെന്നുമുള്ള അഭിപ്രായമാണ് ഗാന്ധി, നെഹ്റു കുടുബത്തിനുള്ളത്. എന്നാല്‍, ഒരാളെയും പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണക്കുന്നില്ലെന്ന് ഉറപ്പ് തന്നിട്ടുണ്ട്'. ഈ ഉറപ്പുകളെ സന്തോഷത്തോടെ സ്വീകരിക്കുന്നെന്നാണ് തരൂരിന്റെ പ്രതികരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam