ടെക്‌സസ് ഡെമോക്രാറ്റുകളും ഗവർണർ ആബട്ടും ഏറ്റുമുട്ടുന്നു

JULY 18, 2021, 4:44 PM

ടെക്‌സസിലെ ഗവർണർ ഗ്രെഗ് ആബട്ടും, ഡെമോക്രാറ്റ് സാമാജികരും തമ്മിൽ വോട്ടിംഗ് നിയമ വിവാദത്തിൽ, പരസ്പരം ഉറ്റുനോക്കുന്നു. ആരാണ് ആദ്യം കീഴടങ്ങുന്നതെന്നറിയാൻ നിരീക്ഷകർ കാത്തിരിയ്ക്കുന്നു. ഗവർണർ ആബട്ടും റിപ്പബ്ലിക്കൻ പാർട്ടി സാമാജികരും കാത്തിരിക്കുന്നത് ഡെമോക്രാറ്റുകൾ കൂടി പിന്തുണച്ച്, വോട്ടിങ്ങ് നിയമ ബിൽ പാസാക്കാനാണ്. പക്ഷേ 50 ൽ കൂടുതൽ ഡെമോക്രാറ്റ് അംഗങ്ങൾ വാഷിങ്ങ്ടനിലേക്കു പോയത്, രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്.

ഫെഡറൽ വോട്ടിംഗ് നിയമം പാസാക്കാൻ എല്ലാവരും ചേർന്ന് ശ്രമിക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. 'ഫിലിബസ്റ്റർ' നിയമ പരിഷ്‌ക്കാരം കൊണ്ട് മാത്രമേ അത് സാധിക്കൂ എന്നും ഡെമോക്രാറ്റുകൾക്കറിയാം. ടെക്‌സസ് ഡെമോക്രാറ്റുകൾ വോട്ടിംഗിൽ നിന്നും വിട്ടു നിൽക്കുന്നത് കൊണ്ട് സംസ്ഥാന നിയമസഭയിൽ ആവശ്യത്തിന് അംഗങ്ങൾ ഇല്ലാതെ ഗവർണർ ബിൽ പാസാക്കാൻ കഴിയാതെ പരാജിതനാണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ ശ്രമം കറുത്ത വംശജരുടെ വോട്ടുകൾ രേഖപ്പെടുത്താൻ കഴിയാത്ത വിധം നിയമം മൂലം തടസ്സപ്പെടുത്തുക എന്നതാണ്. ഇത് വ്യക്തമാകുന്നതനുസരിച്ചു റിപ്പബ്ലിക്കൻ പാർട്ടിയുടെ നിലപാട് വിമർശിക്കപ്പെടും, പ്രത്യേകിച്ചും കറുത്തവംശജരുടെ ഇടയിൽ. ഈ വിധത്തിൽ പ്രചാരം വർദ്ധിപ്പിക്കാനാണ് ഡെമോക്രാറ്റുകൾ ശ്രമിക്കുന്നത്.

vachakam
vachakam
vachakam

വാഷിംഗ്ടനിൽ തങ്ങി കൊണ്ട് ടെക്‌സസ് ഡെമോക്രാറ്റുകൾ ഗവർണർക്ക് ആശങ്ക ഉണ്ടാക്കുന്നു. ഡെമോക്രാറ്റുകൾ കൂടി ഉണ്ടെങ്കിൽ മാത്രമേ സമ്മേളനം നടത്താനുള്ള കോറം തികയുകയുള്ളു. ആബട്ട് പ്രത്യേക സമ്മേളനം വിളിച്ചു കൂട്ടി കൊണ്ടിരിക്കും. അടുത്ത വർഷത്തെ ഇടക്കാല തിരഞ്ഞെടുപ്പ് വരെ താൻ പ്രത്യേക സമ്മേളനം വിളിച്ചു കൊണ്ടിരിക്കും ഡെമോക്രാറ്റുകൾ വിട്ടു നിൽക്കുകയും ചെയ്യും എന്ന് ഗവർണർ ആബട്ട് പറഞ്ഞു. എന്തായാലും അവർ എപ്പോഴെങ്കിലും തിരിച്ചു വരാതിരിക്കില്ല എന്നും ഗവർണർ പറഞ്ഞു. ഇനി രണ്ടാം പ്രാവശ്യം ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാൻ ആബട്ട്   ആഗ്രഹിക്കുന്നു. അതിനു ട്രംപിന്റെ പിന്തുണ വേണമെന്നും ആഗ്രഹമുണ്ട്. അതിനുള്ള രാഷ്ട്രീയ ചരടുവലികളാണ് ഇപ്പോൾ ടെക്‌സസിൽ നടക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഡെമോക്രാറ്റുകൾ ടെക്‌സസ് വിട്ടു നിൽക്കുന്നത്, കോറം തികയാൻ അനുവദിക്കാത്തത്.

Texas Democrats Vs Governor Greg Abbott who will blink first Abbott may have the upper hand

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam