വയനാട്: സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിന്റെ ഇരട്ട വോട്ട് ആരോപണങ്ങൾ തള്ളി ടി. സിദ്ദീഖ് എംഎല്‍എ.
കള്ള വോട്ടിന്റെയും ഇരട്ട വോട്ടിന്റെയും ഇരയാണ് താൻ, കെ. റഫീഖിന്റെ ആരോപണം ബിജെപിയെ സഹായിക്കാനാണെന്നും സിദ്ദീഖ് വിമർശിച്ചു.
ടി. സിദ്ദീഖിന് പെരുമണ്ണ പഞ്ചായത്തിലും വയനാട് ജില്ലയിലെ കല്‍പ്പറ്റയിലെ ഓണിവയലിലും വോട്ടുണ്ടെന്നായിരുന്നു സിപിഐഎമ്മിന്റെ ആരോപണം.
എന്നാല്‍, ഇത് കേവലം സാങ്കേതിക പ്രശ്നമാണെന്നും വോട്ട് മാറ്റണം എന്ന് ആവശ്യപെട്ടിട്ടുണ്ടെന്നും എംഎല്‍എ വിശദീകരിച്ചു.
കെ. റഫീഖിന് മൂക്കാതെ പഴുത്തതിന്റെ പ്രശ്നമാണ്. പാർട്ടി നേരിടുന്ന ആഭ്യന്തര പ്രശ്നങ്ങൾ മറയ്ക്കുകയാണ് ഉദ്ദേശ്യമെന്നും സിദ്ദീഖ് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്