സുസാൻ റൈറ്റ് മുന്നിൽ

MAY 3, 2021, 8:18 AM

റിപ്പബ്ലിക്കൻ സുസാൻ റൈറ്റ് ടെക്‌സസിൽ നിന്നും പ്രതിനിധിസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ഞായറാഴ്ച മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സുസാന്റെ ഭർത്താവ് റോൺ റൈറ്റ് ഇതിനു മുൻപ് വിജയിച്ച സീറ്റിൽ അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. സുസാൻ മറ്റു സ്ഥാനാർത്ഥികളുടെ നിരയിൽ മുന്നിൽ എത്തുകയായിരുന്നു. ആർക്കും 50 % നേടാൻ കഴിയാത്തതു കൊണ്ട് വീണ്ടും ഒരു തിരഞ്ഞെടുപ്പ് കൂടി നടക്കും എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.

രണ്ടാം സ്ഥാനത്തു വരുന്ന സ്ഥാനാർത്ഥിയുമായി വീണ്ടും ഒരു തിരഞ്ഞെടുപ്പ് നടക്കുമെന്ന് റിപ്പോർട്ട് പറയുന്നു. ആകെ രേഖപ്പെടുത്തിയ വോട്ടിൽ 60 % റിപ്പബ്ലിക്കനും, 40% ഡെമോക്രാറ്റിനും എന്ന് കരുതുന്നു. സുസാൻ റൈറ്റ്‌സ് 19.2 % വോട്ടും, അവരുടെ തന്നെ പാർട്ടിയിലെ മറ്റൊരു സ്ഥാനാർത്ഥി ജേക്ക് എല്ലസിക്ക് 13.8% വോട്ടും, ഡെമോക്രാറ്റിലെ ജാനാ സാഞ്ചേഴ്‌സിന് 13.4% വോട്ടും ലഭിക്കുമെന്നാണ് കരുതുന്നത്.

ഡെമോക്രാറ്റ് സ്ഥാനാർത്ഥിക്ക് അടുത്ത മത്സരത്തിൽ സ്ഥാനം ഇല്ല. അടുത്ത മത്സരം ഇനി രണ്ടു റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ തമ്മ ിലാകും. അതിൽ സുസാൻ റൈറ്റ് ജയിക്കുമെന്നാണ് ഇപ്പോൾ മനസ്സിലാകുന്നത്. അവർക്ക് ട്രംപിന്റെ തുറന്ന പിന്തുണ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രഖ്യാപിച്ചിരുന്നു.

vachakam
vachakam
vachakam

സുസാന്റെ ഭർത്താവ് റോൺ റൈറ്റ് ഒരു ട്രംപ് അനുയായി കൂടി ആയിരുന്നു. 2018 ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചു, എങ്കിലും ഫെബ്രുവരിയിൽ അദ്ദേഹം കൊറോണ വൈറസ് ബാധിച്ചതിനു ശേഷം 67 ാം വയസിൽ മരിച്ചു. സൂസൻ റൈറ്റ് ടെക്‌സസ് സംസ്ഥാനത്തിന് വളരെ ഉത്തമമായ കോൺഗ്രസ് വനിത ആണ് എന്ന് ട്രംപ് കഴിഞ്ഞ ആഴ്ചയിൽ പ്രസ്താവിച്ചിരുന്നതാണ്.

Susan Wright advances to run off in Texas House special election

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam