ട്രംപിനെ രണ്ടു പ്രാവശ്യം ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് ട്രംപ് എന്ന് വിശഷിപ്പിച്ചു സ്പീക്കർ നാൻസി പെലോസി

JULY 9, 2021, 12:05 PM

സ്പീക്കർ നാൻസി പെലോസി, വ്യാഴാഴ്ച ഒരു പത്ര പ്രസ്താവനയിൽ മുൻ പ്രസിഡന്റ് ട്രംപിനെ വിളിച്ചത് 'രണ്ടു വട്ടം ഇംപീച്ച് ചെയ്യപ്പെട്ട ഫ്‌ളോറിഡ റിട്ടയറീ' എന്നാണ്. ട്രംപിന്റെ സമീപകാലത്തെ പ്രസ്തവനകളിൽ ജനുവരി 6 അക്രമസംഭവത്തിൽ പങ്കെടുത്തവർക്ക് എതിരെയുള്ള കുറ്റാരോപണങ്ങളും, കേസുകളും, അനീതിപരമാണെന്നും, അവരെ മാന്യമായിട്ടല്ല കരുതുന്നതും, അവരോട് പെരുമാറുന്നതും എന്ന് പറഞ്ഞു. കാപ്പിറ്റോൾ പോലിസ്, മറ്റു നിയമപാലക വിഭാഗങ്ങൾ, ഇവരെയെല്ലാം ട്രംപ് കുറ്റപ്പെടുത്തി.

കാപ്പിറ്റോൾ അക്രമത്തിൽ തോക്കില്ലായിരുന്നു. ആഷ്‌ലി ബാബിറ്റിനെ വെടി വച്ച തോക്കല്ലാതെ മറ്റൊന്നും ഇല്ലായിരുന്നു എന്ന് ട്രംപ് പറഞ്ഞു. ഇത്തരം നുണ പ്രചരണങ്ങൾ ട്രംപ് നടത്തുന്നത് റിപ്പബ്ലിക്കൻ പാർട്ടിക്കാരെ, സെലക്ട് കമ്മറ്റി അന്വേഷണത്തിൽ പങ്കെടുക്കാതെ മാറ്റി നിർത്താനുള്ള തന്ത്രമായിട്ടാണ് സ്പീക്കർ പെലോസി കരുതുന്നത്. ട്രംപിനെ പ്പോലെ പ്രതിനിധിസഭയിലെ റിപ്പബ്ലിക്കൻ അംഗങ്ങളും അക്രമികളുടെ കൂടെ നിൽക്കാനാണ് വീണ്ടും വീണ്ടും ശ്രമിക്കുന്നത്. നമ്മുടെ നിയമപാലകർക്കൊപ്പം നിൽക്കാനാണ് എന്നും സ്പീക്കർ കുറ്റപ്പെടുത്തി.

ഉഭയകക്ഷി തീരുമാനപ്രകാരമുള്ള ഒരു അന്വേഷണ കമ്മീഷനെ നിയമിക്കാനുള്ള ശ്രമം റിപ്പബ്ലിക്കൻ അംഗങ്ങൾ തടഞ്ഞത് കൊണ്ട്, സെലക്ട് കമ്മറ്റി രൂപീകരിയ്ക്കാൻ തീരുമാനിച്ചു. പ്രതിനിധിസഭ സെലക്ട് കമ്മറ്റി രൂപീകരണം അനുകൂലിച്ചു പാസാക്കി. ഇനി ആ കമ്മറ്റിയുടെ പ്രവർത്തനത്തെ തടസ്സപെടുത്താനാണ് ട്രംപ് ഇടയ്ക്കിടെ വിവാദ, വാസ്തവ വിരുദ്ധമായ പ്രസ്താവനകൾ നടത്തുന്നത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു യു.എസ്. പ്രസിഡന്റ് രണ്ടു പ്രാവശ്യം ഇംപീച്ച് ചെയ്യപ്പെടുന്നത്. ആ സ്ഥാനത്ത് വരാൻ മുൻ പ്രസിഡന്റ് ട്രംപിന് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. രണ്ടാമത്തെ ഇംപീച്ച്‌മെന്റ് ജനുവരി 6 ന്റെ അക്രമ സംഭവങ്ങൾക്ക് പ്രചോദനം നൽകി പ്രവർത്തിച്ചു എന്ന കുറ്റം ആരോപിച്ചാണ് ഉണ്ടായത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam