മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മകൾ സുപ്രിയ സുലെ ബാരാമതിയിൽ മത്സരിക്കുമെന്ന് എൻസിപി നേതാവ് ശരദ് പവാർ.
പൂനെയിലെ ഭോറിൽ നടന്ന മഹാവികാസ് അഘാഡി അലയൻസ് റാലിയിലാണ് ശരദ് പവാർ ഇക്കാര്യം അറിയിച്ചത്. ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ ഭാര്യ സുനേത്ര പവാർ ബാരാമതിയിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് നിർണായക നീക്കം.
"തെരഞ്ഞെടുപ്പുകൾ നമ്മുടെ രാജ്യത്തിൻ്റെ ഭാവി തീരുമാനിക്കും. പ്രധാനമന്ത്രി മോദി കർഷകരുടെ പ്രശ്നങ്ങൾ അവഗണിക്കുന്നു, ഗുജറാത്തിൽ മാത്രം ശ്രദ്ധിക്കുന്നു. സർക്കാർ അധികാരം ദുരുപയോഗം ചെയ്യുന്നു. രാജ്യത്ത് പണപ്പെരുപ്പവും തൊഴിലില്ലായ്മയും രൂക്ഷമാണ്.
നിങ്ങൾ പോളിംഗ് സ്റ്റേഷനുകളിൽ എത്തുമ്പോൾ, നിങ്ങൾ എൻസിപിയുടെ ചിഹ്നം മറക്കാതെ വോട്ട് ചെയ്യണം. സുപ്രിയ സുലെയെ ഞങ്ങൾ ബാരാമതിയിലെ ഞങ്ങളുടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയാണ്" - റാലിയെ അഭിസംബോധന ചെയ്ത് ശരദ് പവാർ പറഞ്ഞു.
കഴിഞ്ഞ മൂന്ന് തവണ സുപ്രിയ സുലെ ബാരാമതിയിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്ത് എൻസിപിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലം കൂടിയാണിത്. ശിവസേന (ഉദവ് വിഭാഗം) എംപി സഞ്ജയ് റാവത്ത് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ റാലിയിൽ പങ്കെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്