കണ്ണൂർ: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ഷാഫി പറമ്പിലിനെ കെപിസിസി താൽക്കാലിക അധ്യക്ഷനാക്കിയേക്കുെമെന്ന് റിപ്പോർട്ടുകൾ.
പേരാവൂരിൽ നിന്ന് വീണ്ടും ജനവിധി തേടുമെന്ന് സണ്ണി ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തിലാണ് കെപിസിസി വർക്കിങ് പ്രസിഡൻ്റുമാരിൽ ഒരാളായ ഷാഫി താൽക്കാലിക അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
സാമുദായിക സമവാക്യങ്ങൾ പരിഗണിച്ചാണ് ഷാഫിയെ അധ്യക്ഷനാക്കാൻ തീരുമാനമെടുത്തിരിക്കുന്നത്.
ഷാഫി അധ്യക്ഷസ്ഥാനത്ത് എത്തിയാൽ പാർട്ടിക്ക് നേട്ടമാകുമെന്നും വിലയിരുത്തലിനെ തുടർന്നാണ് കെപിസിസി ഇത്തരമൊരു നീക്കം നടത്തുന്നത്. പി.സി, വിഷ്ണുനാഥും, കെ.പി. അനിൽകുമാറുമാണ് മറ്റ് രണ്ട് വർക്കിങ് പ്രസിഡൻ്റുമാർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
