കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ തിരിച്ചടി. ജില്ലാ പഞ്ചായത്ത് കടമക്കുടി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി എല്‍സി ജോര്‍ജിന്റെ പത്രിക തള്ളി. നിലവില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായ എല്‍സി ജോര്‍ജിന്റെ പത്രിക പൂരിപ്പിച്ചതിലെ പിഴവാണ് തള്ളാന്‍ കാരണം. ഇവിടെ യുഡിഎഫിന് ഡമ്മി സ്ഥാനാര്‍ഥി പോലും ഇല്ല.
നാമനിര്‍ദേശ പത്രിക പൂരിപ്പിക്കുമ്പോള്‍ മൂന്ന് പേര്‍ പിന്താങ്ങണം എന്നാണ് വ്യവസ്ഥ. പിന്താങ്ങുന്നവര്‍ ബന്ധപ്പെട്ട ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിന്നുള്ളവരായിരിക്കുകയും വേണം. എന്നാല്‍ എല്‍സി ജോര്‍ജിന്റെ പത്രികയില്‍ പിന്താങ്ങിയിരുന്നവര്‍ ആ ഡിവിഷന്റെ പുറത്തുള്ള വോട്ടര്‍മാരാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് പത്രിക തള്ളിയത്.
ഇന്നലെ നാമനിര്‍ദേശ പത്രിക വരണാധികാരിയായ കളക്ടര്‍ക്ക് സമര്‍പ്പിച്ച് ഉടന്‍ തന്നെ ഇക്കാര്യം എല്‍സി ജോര്‍ജിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിവിഷന് അകത്ത് നിന്ന് തന്നെ പിന്താങ്ങുന്നവരെ കണ്ടെത്തി സ്ഥാനാര്‍ഥി ഉടന്‍ തന്നെ പുതിയ നാമനിര്‍ദേശ പത്രിക തയ്യാറാക്കി. തുടര്‍ന്ന് പുതിയ പത്രിക സമര്‍പ്പിക്കുന്നതിന് ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടേ കളക്ടറുടെ ചേംബറിന് പുറത്ത് സ്ഥാനാര്‍ഥി എത്തിയതായും എന്നാല്‍ അവിടെ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അകത്തേയ്ക്ക് കയറാന്‍ അനുവദിച്ചില്ലെന്നും നേതാക്കള്‍ ആരോപിച്ചു.
പിന്നീട് ഏറെ ബഹളം വച്ച ശേഷം കളക്ടറുടെ ചേംബറിലേക്ക് കയറുമ്പോള്‍ സമയം 2.57 ആയിരുന്നു. പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി മൂന്ന് മണിയാണ്. പത്രിക സമര്‍പ്പിക്കാന്‍ സമയം ഉണ്ടായിട്ടും കലക്ടര്‍ ഫോണിലായിരുന്നുവെന്നും ഫോണ്‍ സംഭാഷണം കഴിഞ്ഞ് കളക്ടര്‍ മടങ്ങിവന്നപ്പോള്‍ 3.15 ആയെന്നും യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. തുടര്‍ന്ന് സമയപരിധി കഴിഞ്ഞതിനാല്‍ പത്രിക സ്വീകരിക്കാന്‍ കഴിയില്ലെന്ന് കലക്ടര്‍ നിലപാട് എടുത്തുവെന്നാണ് നേതാക്കള്‍ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
