ഡൽഹി: ഡൽഹിയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം സംബന്ധിച്ച് കോൺഗ്രസും ആം ആദ്മി പാർട്ടിയും (എഎപി) ധാരണയിൽ എത്തിയതായി റിപ്പോർട്ട്.
ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിൽ എഎപി നാല് സീറ്റുകളിലും കോൺഗ്രസ് മൂന്ന് സീറ്റുകളിലും മത്സരിക്കുമെന്നാണ് റിപ്പോർട്ട്. ഇരു പാർട്ടികളുടെയും വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ദി ഇന്ത്യൻ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
"ഡൽഹിയിൽ സീറ്റ് വിഭജനത്തിൽ ഇരു പാർട്ടികളും ധാരണയിലെത്തി. പാർട്ടികൾ മത്സരിക്കുന്ന സീറ്റുകൾ ഉടൻ പ്രഖ്യാപിക്കും,"- ഒരു മുതിർന്ന എഎപി നേതാവ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. സീറ്റ് വിഭജനം സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന ഉടൻ ഉണ്ടായേക്കും.
ഉത്തർപ്രദേശിൽ 80 സീറ്റുകളിൽ മത്സരിക്കാൻ സമാജ്‌വാദി പാർട്ടിയുമായി കോൺഗ്രസ് ധാരണയിലെത്തിയതിന് പിന്നാലെയാണ് ഡൽഹിയിലെ സംഭവവികാസങ്ങൾ.
ഡല്‍ഹിയിലെ മഞ്ഞുരുക്കം പഞ്ചാബില്‍ പ്രതിഫലിക്കുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പഞ്ചാബിലുള്ള 13 ലോക്‌സഭാ സീറ്റുകളില്‍ എഎപി ഒറ്റയ്ക്ക്തന്നെ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം അരവിന്ദ് കേജ്രിവാള്‍ പ്രഖ്യാപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്