ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിലെ 15 രാജ്യസഭാ സീറ്റുകളിലേക്ക് ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പ് വിവിധ പാർട്ടികള്‍ക്ക് നിർണായകമാണ്.
ഉത്തർപ്രദേശ്, കർണാടക, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ എംഎല്‍എമാർ മറുകണ്ടം ചാടുമെന്ന ഭീഷണിയാണ് പാർട്ടികള്‍ നേരിടുന്നത്.
രാജ്യസഭാ സീറ്റുകളിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഉത്തർപ്രദേശിൽ നാടകീയ നീക്കങ്ങൾ അരങ്ങേറി.
സമാജ്‌വാദി പാർട്ടി എംഎൽഎമാരിൽ ചിലർ ബിജെപിയിലേക്ക് കൂറുമാറുമെന്ന അഭ്യൂഹങ്ങൾക്കിടെ സമാജ്‌വാദി പാർട്ടിക്ക് കനത്ത തിരിച്ചടിയായി നിയമസഭയിൽ പാർട്ടിയുടെ ചീഫ് വിപ്പ് രാജിവച്ചു.
ഉഞ്ചാഹറിൽ നിന്നുള്ള എംഎൽഎ കൂടിയായ മനോജ് കുമാർ പാണ്ഡെയാണ് രാജിവച്ചത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഒരുക്കിയ അത്താഴവിരുന്നിൽനിന്ന് എട്ട് എംഎൽഎമാർ വിട്ടുനിന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്