എ രാജയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയതിൽ പ്രതികരിച്ച് എസ് രാജേന്ദ്രൻ

MARCH 21, 2023, 7:53 AM

ദേവികുളം: എ രാജയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ. ഇത്തരമൊരു വിധി പ്രതീക്ഷിച്ചില്ല. ജാതി സംബന്ധിച്ച് സംശയമുണ്ടായിരുന്നെങ്കിൽ പാർട്ടി സ്ഥാനാർത്ഥിത്വം നൽകുമായിരുന്നുവെന്ന് കരുതുന്നില്ലെന്നും എസ് രാജേന്ദ്രൻ പറഞ്ഞു. 

എ രാജയെ തെരഞ്ഞെടുപ്പിൽ തോൽപിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ സിപിഐഎമ്മിൽ നിന്ന് എസ് രാജേന്ദ്രനെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. 

സസ്പെൻഡ് ചെയ്ത് ഒരു വർഷം പിന്നിട്ടെങ്കിലും എസ് രാജേന്ദ്രനെ തിരിച്ചെടുക്കുന്നതിൽ ജില്ലാ നേതൃത്വത്തിന് അനുകൂല നിലപാടില്ല. മൂന്ന് തവണയാണ് എസ് രാജേന്ദ്രൻ ദേവികുളത്ത് നിന്ന് എംഎൽഎ ആയത്.

vachakam
vachakam
vachakam

 എ രാജയ്ക്കായി പ്രചരണത്തിന് ഇറങ്ങിയില്ലെന്നും ചരടുവലി നടത്തി രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്നുമായിരുന്നു എസ് രാജേന്ദ്രനെതിരെയുളള ആരോപണം.

ദേവികുളത്ത് മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥി ഡി കുമാറിന്റെ പരാതിയാണ് എ രാജയുടെ അയോ​ഗ്യതയിലേക്ക് നയിച്ചത്. എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡി കുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam