റിപ്പബ്ലിക്കൻ കെയ്റ്റ്‌ലിൻ ജെന്നർ, കാലിഫോർണിയയിൽ ഗവർണർ സ്ഥാനാർത്ഥി

JULY 17, 2021, 3:58 PM

ഒളിമ്പിക് ചാമ്പ്യനും റിയാലിറ്റി ടിവി സ്റ്റാറുമായ കെയ്റ്റ്‌ലിൻ ജെന്നർ, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി, ഡെമോക്രാറ്റിക്ക് കാലിഫോർണിയൻ ഗവർണർ ഗാവിൻ ന്യൂസത്തെ സെപ്റ്റംബറിൽ തിരഞ്ഞെടുപ്പിൽ ഏറ്റുമുട്ടും.

വളരെ കാലമായി റിപ്പബ്ലിക്കൻ പ്രവർത്തകയാണ് കെയ്റ്റ്ലിൻ ജെന്നർ. ജോലിയുടെ ഭാഗമായി ഒരു കാര്യത്തിന് വേണ്ടി നേരത്തെ നിശ്ചയിച്ച ഒരു കാര്യത്തിന് വേണ്ടി കുറച്ചു ദിവസത്തേക്ക് തിരഞ്ഞെടുപ്പു പ്രചാരണത്തിൽ നിന്ന് മാറി നിൽക്കുന്നു. തന്റെ സഹപ്രവർത്തകർ സജീവമായി രംഗത്തുണ്ട്. കാലിഫോർണിയയിലെ ഈ മത്സരത്തിൽ വിജയിക്കണം അത് വളരെ ആവശ്യമാണ്. തനിയ്ക്ക് കാലിഫോർണിയയുടെ അടുത്ത ഗവർണർ ആകണം എന്ന് അവർ വെള്ളിയാഴ്ച പറഞ്ഞു. അവരുടെ പ്രചാരണസംഘം പറയുന്നു, സജീവമായി തന്നെ തിരഞ്ഞെടുപ്പ് പ്രചാരണം തുടരുന്നു. പല ആഴ്ചകൾ നീണ്ടു നിൽക്കുന്ന ബസ് യാത്രാപ്രചാരണ പരിപാടിയ്ക്ക് തുടക്കം കുറിയ്ക്കും. കാലിഫോർണിയ മുഴുവൻ സഞ്ചരിച്ചു കൊണ്ടുള്ള പ്രചാരണം ആരംഭിക്കും എന്ന്.

പല വാർത്താ ഏജൻസികളും പറയുന്നത്, ജെന്നർ, ആസ്‌ട്രേലിയ സിഡ്‌നിയിൽ എത്തിയിരിക്കുന്നു. 14 ദിവസത്തെ നിയമപരമായ ക്വാരെന്റയിനിൽ കഴിയുന്നു എന്ന്. 'സെലിബ്രിറ്റി ബിഗ് ബ്രദർ' എന്ന ഷോയ്ക്കുള്ള ഷൂട്ടിംഗിനു വേണ്ടി, യു.എസ്. വിട്ടതാണ് കെയ്റ്റ്‌ലിൻ ജെന്നർ എന്ന് യു.എസിൽ വാർത്ത വന്നു. ജോലി ഉത്തരവാദിത്വം ഉള്ളത് കൊണ്ട് പോയതാണ്, തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ചിട്ടില്ല എന്ന് ജെന്നർ വെള്ളിയാഴ്ച പറഞ്ഞു. ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിക്കുന്നതിന് മുൻപ് എടുത്ത ഉത്തരവാദിത്വം ജോലിയുമായി ഉള്ളത് നിറവേറ്റാൻ പോയിരിക്കുന്നു എന്ന് പറഞ്ഞു.

vachakam
vachakam
vachakam

ആസ്‌ട്രേലിയ ബെയിസ് ചെയ്തുള്ള 'ദി അഡവർട്ടൈസർ ന്യൂസ് പേപ്പർ' റിപ്പോർട്ട് ചെയ്തു വെള്ളിയാഴ്ച ജെന്നർ സിഡ്‌നിയിൽ എത്തിയെന്നും, ഷൂട്ടിംഗിനു മുൻപായി 14 ദിവസത്തെ ക്വാരെന്റയിനിൽ കഴിയുന്നു എന്നും. കെയ്റ്റിലിൻ അവരുടെ പ്രചാരണം അവസാനിപ്പിച്ചിട്ടില്ല എന്ന് പ്രചാരണ വിഭാഗം വക്താവ് അറിയിച്ചു.

vachakam
vachakam
vachakam

Caitlyn Jenner says she’s got a work commitment amid reports she flew to Australia to film celebrity Big brother

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam