പത്മജ വേണുഗോപാലിൻ്റെ ബിജെപി പ്രവേശനത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. കെ കരുണാകരൻ്റെ മകളുടെ തീരുമാനം ദൗർഭാഗ്യകരമാണ് എന്നും പാർട്ടിയോട് ചെയ്യാൻ പാടില്ലാത്തതാണ് പത്മജ ചെയ്തത് എന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം പത്മജ പോയത് കോൺഗ്രസിനെ ബാധിക്കില്ല എന്നും കോൺഗ്രസിന് ദോഷമുണ്ടാകുമെന്ന് കരുതുന്നവർക്ക് തെറ്റുപറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ കോൺഗ്രസിന് ജീവൻ നൽകിയ നേതാവാണ് കെ കരുണാകരൻ. വർഗീയ ശക്തികൾക്കെതിരെ നിരന്തരം പോരാടിയ വ്യക്തി. അദ്ദേഹത്തിൻ്റെ മകൾക്ക് പാർട്ടി എല്ലാം നൽകിയിട്ടുണ്ട്. പാർലമെൻ്റിലേക്കും സംസ്ഥാന അസംബ്ലിയിലേക്കും മത്സരിച്ചു, കെപിസിസി സെക്രട്ടറി, രാഷ്ട്രീയകാര്യ സമിതി അംഗം, ഐസിസി അംഗം തുടങ്ങി എല്ലമാക്കി. ഇതിൽ കൂടുതൽ ഒരാൾക്ക് പാർട്ടിയിൽ നിന്ന് എന്താണ് നൽകാനുള്ളത് എന്നും ചെന്നിത്തല ചോദിച്ചു.
തെരഞ്ഞെടുപ്പിൽ തോറ്റതിന് ശേഷം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജയിക്കുമെന്ന് പൂർണവിശ്വാസം പ്രകടിപ്പിച്ചതിനാലാണ് സീറ്റ് നൽകിയത്. ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടി വിടുന്നത് ശരിയല്ല എന്നും പത്മജയുടെ ബിജെപി പ്രവേശനം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അത് മുരളീധരൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്നും മുരളീധരൻ വടകരയിൽ ഭൂരിപക്ഷത്തിന് ജയിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്