പാലക്കാട് : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുൽ മാങ്കൂട്ടത്തിലിന് അറസ്റ്റ് കൂടുതൽ വിനയായിരിക്കുകയാണ്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കാൻ നീക്കങ്ങൾ നടത്തുന്നതിനിടെയാണ് രാഹുൽ അഴിക്കുള്ളിലായത്.
കോൺഗ്രസ് സീറ്റ് നൽകിയില്ലെങ്കിൽ ഒറ്റയ്ക്കു മത്സരിക്കുമെന്ന് അടുപ്പമുള്ളവരോടു രാഹുൽ പറഞ്ഞിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.
പാർട്ടി നടപടി പിൻവലിക്കാനുള്ള സമ്മർദത്തിന്റെ ഭാഗമായി മാത്രമാണ് മത്സരഭീഷണിയെ മുതിർന്ന നേതാക്കൾ കണ്ടത്. എന്നാൽ, അറസ്റ്റോടെ അത്തരം ചർച്ചകൾക്കെല്ലാം അവസാനമായി
അതേസമയം പാർട്ടി പുറത്താക്കിയപ്പോഴും പാലക്കാട്ടെ ചില യൂത്ത് കോൺഗ്രസ് പ്രവർത്തകരും നഗരസഭയിലെ ഏതാനും കൗൺസിലർമാരും എംഎൽഎ ഓഫിസിലും പൊതുചടങ്ങുകളിലും ഒപ്പം നിന്നതു പിന്തുണയായി രാഹുൽ കണക്കാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
