ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേഠിയിലും വയനാട്ടിലും മത്സരിക്കുമെന്ന് റിപ്പോർട്ട്. വയനാട്ടിലും അമേഠിയിലും മത്സരിക്കാൻ രാഹുൽ ഗാന്ധി സന്നദ്ധത അറിയിച്ചുവെന്നാണ് വിവരം.
കഴിഞ്ഞ തവണയും രാഹുൽ ഗാന്ധി ഈ രണ്ട് മണ്ഡലങ്ങളിലും മത്സരിച്ചിരുന്നു. പ്രിയങ്ക ഗാന്ധി റായ്‌ബറേലിയിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയാവും എന്നും സൂചനയുണ്ട്.
രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ മത്സരിക്കണമെന്നാണ് കേരളത്തിലെ പിസിസിയുടെ ആവശ്യപ്പെട്ടിരുന്നത്.
രാഹുൽ ഗാന്ധി മത്സരിക്കുന്ന കാര്യത്തിലും സെൻട്രൽ ഇലക്ഷൻ കമ്മിറ്റി തീരുമാനമെടുക്കുമെന്നും അദ്ദേഹം മത്സരിക്കണമെന്ന് ആഗ്രഹം കേരളഘടകം നേരത്തെ അറിയിച്ചിട്ടുണ്ടെന്നും വിഡി സതീശൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്