അമൃത്സര്‍: ആം ആദ്മി പാര്‍ട്ടിയിലെ പിളര്‍പ്പിന് പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കാണാന്‍ ഒരുങ്ങുന്നു. പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന രാജ്യസഭാ അംഗങ്ങളെ അയോഗ്യരാക്കണമെന്നും അവരെ തിരിച്ചുവിളിക്കണമെന്നും ആവശ്യപ്പെട്ടാണ് മന്‍ രാഷ്ട്രപതിയെ കാണുന്നത്. പഞ്ചാബിലെ എഎപി എംഎല്‍എമാരും മന്നിനൊപ്പമുണ്ടാകുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസം രാഘവ് ഛദ്ദയുടെ നേതൃത്വത്തില്‍ ഏഴ് രാജ്യസഭാ അംഗങ്ങളാണ് എഎപി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഇതിന് പിന്നാലെ നിയമസഭാ കക്ഷിയിലും സമാനമായ പിളര്‍പ്പുണ്ടാക്കാന്‍ ഛദ്ദ പക്ഷം ശ്രമിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് മുഖ്യമന്ത്രിയുടെ നീക്കം. കൂറുമാറ്റ നിരോധന നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ചുള്ള ഇത്തരം നീക്കങ്ങളെ തടയാന്‍ സംവിധാനങ്ങള്‍ വേണമെന്ന് ഭഗവന്ത് മന്‍ ആവശ്യപ്പെടും. രാജ്യസഭയില്‍ നിന്ന് ഈ അംഗങ്ങളെ ഉടന്‍ പുറത്താക്കണമെന്ന നിലപാടിലാണ് അദ്ദേഹം. രാജിവച്ചു പോയവരെ പാചകച്ചേരുവകളോട് ഉപമിച്ചാണ് മന്‍ പരിഹസിച്ചത്. ഇഞ്ചി, വെളുത്തുള്ളി, ജീരകം തുടങ്ങിയ ഏഴ് ചേരുവകള്‍ വിഭവത്തിന് രുചി കൂട്ടുമെങ്കിലും അവയ്ക്ക് മാത്രമായി ഒരു വിഭവമാകാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ എക്‌സിലെ കുറിപ്പ്.
പഞ്ചാബില്‍ അടുത്തിടെ നടപ്പിലാക്കിയ കര്‍ശനമായ മതനിന്ദാ നിയമത്തില്‍ ബിജെപി അസ്വസ്ഥരാണെന്നും അതിന്റെ പ്രതിഫലനമാണ് പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കമെന്നും മന്‍ ആരോപിച്ചു. പുതിയ നിയമ പ്രകാരം മതനിന്ദയ്ക്ക് ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാം. എഎപിക്ക് ദേശീയ രാഷ്ട്രീയത്തില്‍ വലിയ തിരിച്ചടിയായ ഈ പിളര്‍പ്പിനെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് ഭഗവന്ത് മന്നിന്റെ തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
