പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരം കാഴ്ചവെയ്ക്കുന്ന ഒരു മണ്ഡലമാണ് പത്തനംതിട്ട. മത-സാമൂദായിക വിഷയങ്ങൾ നിലനിൽക്കുന്ന വോട്ട് ബാങ്കാണ് പത്തനംതിട്ടയിലേത്. ശബരിമല വിഷയങ്ങൾ , പ്രവാസികള്‍ കൂടുതലുള്ള ജില്ല എന്നിങ്ങനെ പത്തനംതിട്ടയ്ക്ക് ഏറെ പ്രത്യേകതയുണ്ട്.
പത്തനംതിട്ട പാർലമെന്റ് മണ്ഡലം രൂപീകരിച്ച ശേഷം 2009-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ ആന്റോ ആന്റണി ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് കോട്ട എന്നാണ് പത്തനംതിട്ടയെ വിശേഷിപ്പിച്ചത്. ക്രൈസ്തവ വോട്ടുകൾ ഏറ്റവും കൂടുതലുള്ള ലോക്സഭാ മണ്ഡലമാണ് പത്തനംതിട്ട.
യു.ഡി.എഫിനെ വിജയത്തിലെത്തിച്ചതും ഈ ക്രിസ്ത്യൻ വോട്ടു ബാങ്കുകളാണ്. യുഡിഎഫിന്റെ വോട്ട് ബാങ്കിൽ ലക്ഷ്യമിട്ട് എല്‍.ഡി.എഫ് കഴിഞ്ഞ രണ്ടു തവണയും ക്രിസ്ത്യൻ സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചിരുന്നു.
ഇത്തവണ ലക്ഷത്തിലേറെ വരുന്ന പ്രവാസി വോട്ടുകള്‍ ലക്ഷ്യമിട്ട് ആഗോള പ്രവാസി സംഗമം തിരുവല്ലയില്‍ സംഘടിപ്പിച്ച് എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കളമൊരുക്കി.
സിറ്റിംഗ് എം.പിമാരെ വീണ്ടും മത്സരിപ്പിക്കണമെന്ന എ.ഐ.സി.സി തീരുമാനം ആന്റോ ആന്റണിക്ക് നാലാമൂഴത്തിനുള്ള അവസരമുണ്ടാകുമെന്നാണ് സൂചന. ഇടതു മുന്നണിയില്‍ സി.പി.എം കേന്ദ്ര കമ്മറ്റി അംഗം ഡോ. ടി.എം. തോമസ് ഐസക്ക്, റാന്നി മുൻ എം.എല്‍.എ രാജു ഏബ്രഹാം എന്നിവരുടെ പേരുകളാണ് ഉയർന്നിട്ടുള്ളത്. ക്രിസ്ത്യൻ സഭകളുമായുള്ള അടുപ്പം പരിഗണിച്ച് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകനും ബി.ജെ.പി ദേശീയ വക്താവുമായ അനില്‍ ആന്റണിയെ സ്ഥാനാർത്ഥിയാക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്