ദുബായ്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കേരളത്തിന്റെ സാമൂഹ്യ അവസ്ഥയെ മനസിലാക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വെള്ളാപ്പള്ളി നടേശന്‍ കേരളത്തിന്റെ ചരിത്രം പഠിക്കണം. ശ്രീനാരായണ ഗുരുദേവന്റെ വാക്കുകള്‍ പഠിക്കണം. ശ്രീനാരായണ ഗുരുവിനെ പഠിച്ചാല്‍ തന്നെ വെള്ളാപ്പള്ളി നന്നാകുമെന്നായിരുന്നു സാദിഖലി തങ്ങള്‍ പ്രതികരിച്ചത്.
മുസ്ലീം ലീഗിനെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശന്‍ നിരന്തരം രംഗത്തെത്തുന്നതിനിടെയാണ് സാദിഖലി തങ്ങളുടെ പ്രതികരണം. വെള്ളാപ്പള്ളി നടേശന് താന്‍ മറുപടി പറയാറില്ലെന്ന് മുഖവുരയോടെ ആയിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം. ശ്രീനാരായണ ഗുരുവിന്റെ വാക്കുകള്‍ അദ്ദേഹം പഠിക്കണം. ശ്രീനാരായണ ഗുരുവിനെ പഠിച്ചാല്‍ വെള്ളാപ്പള്ളി നന്നാകും. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി എതറ്റം വരെയും പോകാമെന്ന ധാരണ നല്ലതല്ല. ഇത്തരം ആളുകളെ അകറ്റി നിര്‍ത്തുന്നതാണ് നല്ലത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുസ്ലീംലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും വര്‍ണ കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ് ആണെന്നും കഴിഞ്ഞ ദിവസവും വെള്ളാപ്പള്ളി നടേശന്‍ ആക്ഷേപം ഉന്നയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
