തൃശ്ശൂർ: തൃശ്ശൂരിൽ എങ്ങനെയും സീറ്റ് നേടണമെന്ന ബിജെപിയുടെ നീക്കമാണ് അവസാനം പത്മജ വേണുഗോപാലിനെ ബിജെപി പാളയത്തിലെത്തിച്ചത്. ആഴ്ചകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് പത്മജ ബിജെപിയിൽ എത്തുന്നത്.
തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയാണ് ഈ നീക്കത്തിന് ചുക്കാൻ പിടിച്ചതെന്നാണ് സൂചന. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് പത്മജ പാർട്ടിയിലെത്തിയാൽ തൃശ്ശൂരിൽ അത് ഗുണകരമാകുമെന്ന് ബിജെപി ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്താൻ സുരേഷ് ഗോപിക്ക് സാധിച്ചു.
പിന്നാലെയാണ് ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ പത്മജയുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് റിപ്പോർട്ട്. ഇതിനെ തുടർന്നാണ് ഇന്ന് ബിജെപി ആസ്ഥാനത്തെത്തി ബിജെപി അംഗത്വം എടുക്കാൻ പത്മജ തീരുമാനിച്ചത്.
ബിജെപിയിൽ ചേരുന്നുവെന്ന വാർത്ത നിഷേധിച്ച് ബുൃധനാഴ്ച പത്മജ ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ബിജെപിയിൽ ചേരുന്നുവെന്ന അഭ്യൂഹങ്ങൾ രാവിലെ പ്രചരിക്കപ്പെടുമ്പോൾ പത്മജ ഡൽഹിയിൽ ഉണ്ടായിരുന്നു.
പുതിയ വസ്ത്രവ്യാപര സംരംഭവുമായി ബന്ധപ്പെട്ട ബിസിനസ്സ് ആവശ്യങ്ങൾക്കായാണ് പത്മജ ഡൽഹിയിൽ എത്തിയിരിക്കുന്നതെന്നായിരുന്നു അവരോട് അടുത്ത കേന്ദ്രങ്ങൾ പ്രതികരിച്ചിരുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയിൽ ചേരുക എന്ന നിലയിലായിരുന്നു ചർച്ചകൾ പുരോഗമിച്ചിരുന്നത്. അതുകൊണ്ടായിരുന്നു ബിജെപിയിൽ ചേരാനുള്ള നീക്കം വാർത്തയായതിന് തൊട്ട് പിന്നാലെ പത്മജ അത് നിഷേധിച്ച് രംഗത്ത് വന്നത്. ഇതിന് പിന്നാലെ ബിജെപി ദേശീയ നേതൃത്വം തിടുക്കത്തിൽ പത്മജയെ പാർട്ടിയിൽ എത്തിക്കാനുള്ള നീക്കം നടത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്