കോട്ടയം: ഇ.പി. ജയരാജനാണ് പത്മജ വേണുഗോപാലിനെ സിപിഎമ്മിലേക്കു ക്ഷണിച്ചതെന്ന ദല്ലാൾ നന്ദകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ പത്മജ വേണുഗോപാൽ തന്നെ രംഗത്ത്.
ദല്ലാൾ നന്ദകുമാറൊന്നും എന്നോട് സംസാരിച്ചിട്ടില്ല. മറ്റു ചില മുതിർന്ന നേതാക്കളാണ് സിപിഎമ്മിലേക്കു ക്ഷണിച്ചത്. ദല്ലാൾ നന്ദകുമാർ വിളിച്ചപ്പോൾ ഞാൻ അതിനോട് പ്രതികരിച്ചില്ലെന്നും പത്മജ പ്രതികരിച്ചു.
നന്ദകുമാർ വിളിച്ചപ്പോൾ പിന്നീട് സംസാരിക്കാം എന്നു മാത്രമാണ് പറഞ്ഞത്. ഇപി ഒരിക്കലും എന്നെ വിളിച്ചിട്ടില്ലെന്നും പത്മജ വേണുഗോപാൽ വ്യക്തമാക്കി.
മുതർന്ന സിപിഎം നേതാക്കൾ വിളിച്ചിരുന്നു എന്നത് ശരിയാണ്.
പക്ഷേ, അവരുമായി നല്ല ബന്ധം സൂക്ഷിക്കുന്നതിനാൽ തത്കാലം പേര് പരാമർശിക്കുന്നില്ലെന്നും പത്മജ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്