ചെന്നൈ: ടി.വി.കെ നേതാവ് വിജയിയുടെ പര്യടനത്തിന് ആളുകൂടാന്‍ കാരണം സിനിമാതാരം ആയതിനാലാണെന്ന് ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജന്‍. വടിവേലു പ്രസംഗിക്കാന്‍ വന്നാലും ആളുകൂടുമെന്നായിരുന്നു വിസികെ നേതാവ് തിരുമാവളവന്റെ പ്രസ്താവന. സംസ്ഥാന പര്യടനത്തിന് തുടക്കം കുറിച്ച് ശനിയാഴ്ച തിരുച്ചിറപ്പള്ളിയില്‍ വിജയ് നടത്തിയ പ്രസംഗം കേള്‍ക്കാന്‍ ആയിരങ്ങള്‍ തടിച്ചുകൂടിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ അഭിപ്രായ പ്രകടനങ്ങള്‍.
സിനിമാതാരങ്ങളെ കാണാന്‍ ആളുകള്‍ കൂടുന്നതില്‍ അദ്ഭുതമില്ലെന്നായിരുന്നു മുന്‍ ബിജെപി അധ്യക്ഷന്‍ തമിഴിസൈ സൗന്ദരരാജന്‍ പറഞ്ഞത്. ഇത്തരം പരിപാടികള്‍ക്ക് സുരക്ഷാ സന്നാഹം ശക്തമാക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. വിജയ് ഇപ്പോള്‍ തനിച്ചാണെന്നും ഇതുവരെ സഖ്യങ്ങളൊന്നും രൂപപ്പെടുത്തിയിട്ടില്ലെന്നും വിസികെ നേതാവ് തിരുമാവളവന്‍ പറഞ്ഞു. നിലവില്‍ ഡിഎംകെ സഖ്യത്തിന് ഭീഷണിയാവാന്‍ ടിവികെക്ക് കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് ബദല്‍ശക്തിയാകണമെന്നുണ്ടെങ്കില്‍ വിജയ് രാഷ്ട്രീയ പ്രവര്‍ത്തനത്തെ കുറെക്കൂടി ഗൗരവത്തിലെടുക്കണമെന്നും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്