പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ജൂണ്‍ 12ന് പട്‌നയില്‍: നിതീഷ് കുമാര്‍

MAY 28, 2023, 8:52 PM

പട്‌ന: പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ വിശാല പ്രതിപക്ഷ സഖ്യം തയാറാക്കാനുള്ള ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ശ്രമങ്ങള്‍ വിജയത്തിലേക്ക്. ജൂണ്‍ 12ന് പട്‌നയില്‍ വെച്ച് പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ണായക യോഗം നടന്നേക്കുമെന്ന് നിതീഷ് വ്യക്തമാക്കി. 18 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ ഈ യോഗത്തില്‍ സംബന്ധിക്കും. യുപിഎയെക്കാള്‍ വലിയ കൂട്ടായ്മയാകും ഇത്.

പട്‌നയിലെ ഗ്യാന്‍ ഭവനില്‍ വെച്ച് യോഗം നടത്താനാണ് തീരുമാനമായിരിക്കുന്നതെന്ന് പട്‌നയില്‍ ജെഡിയു യോഗത്തില്‍ സംസാരിക്കവെ നിതീഷ് അറിയിച്ചു. ബിഹാര്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലായിരിക്കും യോഗം ചേരുക. ഇതൊരു പ്രാഥമിക യോഗമായിരിക്കുമെന്നും കൂടുതല്‍ ബൃഹത്തായ യോഗം പിന്നീട് നടക്കുമെന്നും ജെഡിയു വൃത്തങ്ങള്‍ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam