പട്‌ന: ബിഹാര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിനെ വീണ്ടും യുദ്ധക്കളമാക്കി മാറ്റി മുഖ്യമന്ത്രി നിതീഷ് കുമാറും പ്രതിപക്ഷ നേതാവ് റാബ്‌റി ദേവിയും. ആര്‍ജെഡി മേധാവി ലാലു പ്രസാദ് യാദവിന്റെ ഭാര്യ എന്നതൊഴിച്ചാല്‍ രാഷ്ട്രീയമായി റാബ്രി ദേവിക്ക് ഒരു പ്രസക്തിയുമില്ലെന്ന് ജെഡിയു മേധാവി മുന്‍ മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചു.
2023-ല്‍ പിന്നാക്ക ജാതിക്കാര്‍ക്കുള്ള സംവരണം വര്‍ദ്ധിപ്പിച്ചതിന് തേജസ്വി യാദവ് സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ പ്രശംസിക്കുന്ന മുദ്രാവാക്യങ്ങളുമായി ആര്‍ജെഡി എംഎല്‍സിമാര്‍ പാര്‍ട്ടിയുടെ പതാകയുടെ നിറത്തിലുള്ള പച്ച ബാഡ്ജ് ധരിച്ച് സഭയിലേക്ക് പ്രവേശിച്ചതും നിതീഷ് കുമാറിന്റെ പാര്‍ട്ടി ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയുമായി വീണ്ടും കൈകോര്‍ത്തതിന് ശേഷം സംവരണം ഇല്ലാതാക്കി എന്ന് ആരോപിച്ചതുമാണ് ഏറ്റവും പുതിയ പൊട്ടിത്തെറിക്ക് കാരണമായത്.
കോപാകുലനായ നിതീഷ് കുമാര്‍ എംഎല്‍സിമാരില്‍ ഒരാളുടെ നേരെ വിരല്‍ ചൂണ്ടി മാധ്യമങ്ങളുടെ ശ്രദ്ധ ബാഡ്ജിലേക്ക് തിരിച്ചു. 'ഈ കാഴ്ച നോക്കൂ. ഈ പാര്‍ട്ടിയില്‍ മാത്രമേ നിങ്ങള്‍ക്ക് ഇത് കാണാന്‍ കഴിയൂ,' അദ്ദേഹം പരിഹാസത്തോടെ പറഞ്ഞു.
റാബ്രി ദേവി പ്രതിഷേധവുമായി എഴുന്നേറ്റപ്പോള്‍, നിതീഷ് കുമാര്‍ അവര്‍ക്കെതിരെ തിരിഞ്ഞു. 'അവിടെ ഇരിക്കൂ, നിങ്ങള്‍ ഇതില്‍ ആരാണ്? പാര്‍ട്ടി നിങ്ങളുടേതല്ല, നിങ്ങളുടെ ഭര്‍ത്താവിന്റേതാണ്' എന്ന് പറഞ്ഞു.
'ഈ പാവം സ്ത്രീ അപ്രസക്തയാണ്. ഭര്‍ത്താവ് കുഴപ്പത്തിലായപ്പോള്‍ ഇവരെ ഉയര്‍ത്തിക്കാട്ടുകയായിരുന്നു,' നിതീഷ് പരിഹസിച്ചു.
കാലിത്തീറ്റ കുംഭകോണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് ലാലു പ്രസാദ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും 1997 ല്‍ റാബ്രി ദേവി ബിഹാര്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയും ചെയതിരുന്നു.
തെരഞ്ഞെടുപ്പ് അടുത്തതോടെ ബിഹാറില്‍ നിതീഷ് കുമാറും റാബ്രി ദേവിയും തമ്മിലുള്ള വാക്‌പോര് രൂക്ഷമായിട്ടുണ്ട്. നിതീഷ് നിയമസഭയില്‍ ഭാംഗ് കഴിച്ചാണ് വരുന്നതെന്നും സ്ത്രീകളെ അപമാനിക്കുകയാണെന്നും റാബ്രി ആരോപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്