ന്യൂഡൽഹി: ബോളിവുഡ് താരം നേഹ ശർമ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ.
നേഹയുടെ പിതാവും കോൺഗ്രസ് നേതാവുമായ അജയ് ശർമയാണ് ഇതു സംബന്ധിച്ച സൂചനകൾ നൽകിയത്.
ബിഹാറിലെ ഭഗൽപുരിൽ നിന്നുള്ള എംഎൽഎയാണ് അജയ് ശർമ. ഭഗൽപുർ സീറ്റ് കോൺഗ്രസിന് ലഭിക്കുകയാണെങ്കിൽ മകളെ നാമനിർദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.
ഇമ്രാൻ ഹാഷ്മിയുടെ ക്രൂക്ക് എന്ന സിനിമയിലൂടെയാണ് നേഹ ബോളിവുഡിൽ അരങ്ങേറ്റം നടത്തുന്നത്. ദുൽഖർ സൽമാൻ നായകനായ സോളോ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചു.
സമൂഹമാധ്യമങ്ങളിൽ സജീവമായ നേഹയ്ക്ക് 21 ദശലക്ഷം ഫോളോവേഴ്സുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്