പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് പറഞ്ഞ് മന്ത്രി കെ . കൃഷ്ണൻകുട്ടി.
മത്സരിക്കില്ലെന്ന തീരുമാനത്തിൽ വ്യക്തിപരമായി മാറ്റമില്ല. പാര്‍ട്ടിയും മുന്നണിയുമൊക്കെയല്ലേ തീരുമാനിക്കുന്നത്. 90 ശതമാനവും മനസ് കൊണ്ട് റിട്ടയര്‍മെന്‍റിലായി.
ഞാൻ ചെയ്യേണ്ട കടമകൾ 3035 കോടിയുടെ വികസനം ചിറ്റൂര്‍ നിയോജക മണ്ഡലത്തിൽ ചെയ്തിട്ടുണ്ട്. ഒരു കാലത്തുമില്ലാത്ത വികസനപ്രവര്‍ത്തനങ്ങളാണ് നടന്നത്.
എന്ന ഏൽപ്പിച്ച ജോലി ഞാൻ ചെയ്തിട്ടുണ്ട്. അതുകൊണ്ട് ആരെ നിര്‍ത്തിയാലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥിക്ക് ഒരു പ്രശ്നവും വരില്ല.
പരിപൂര്‍ണമായും ജയിക്കും.നമ്മൾ പുതിയ ആളുകൾക്ക് അവസരം കൊടുക്കണ്ടേ. നമ്മള് കയ്യിൽ വച്ചോണ്ടിരിക്കാൻ പറ്റില്ലല്ലോഎന്ന്കൃഷ്ണൻകുട്ടി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
