കർണാടകയിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ തന്റെ ചിത്രം ഉപയോഗിച്ചതിനെക്കുറിച്ച് അറിയില്ലെന്ന പ്രതികരണവുമായി വൈദ്യുതി കെ കൃഷ്ണൻകുട്ടി. ചിത്രം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം ഉണ്ടായത്.
അതേസമയം ജെഡിഎസ് ദേശീയ നേതൃത്വവുമായി യാതൊരു ബന്ധവും തങ്ങൾക്ക് ഇപ്പോഴില്ലെന്നും മന്ത്രി വ്യക്തമാക്കി. തങ്ങൾ സ്വതന്ത്ര നിലപാടുമായി സിപിഐഎമ്മിനൊപ്പം മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതുപോലെ തന്നെ കർണാടകയിൽ പാർട്ടിയ്ക്ക് ബിജെപിയുമായി ബന്ധം വന്നപ്പോൾ തങ്ങൾ കേരളത്തിൽ സംസ്ഥാന കമ്മിറ്റി ചേരുകയും കർണാടകയിലെ പാർട്ടിയുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് ഒറ്റക്കെട്ടായി തീരുമാനമെടുക്കുകയും ചെയ്തിരുന്നുവെന്ന് മന്ത്രി പ്രതികരിച്ചു. ഇനി അതിൽ പ്രത്യേക ചർച്ചകളുടെ ആവശ്യമില്ല. വിഷയത്തിൽ കേസ് കൊടുക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ബിജെപിയുടെ നയങ്ങളോട് തങ്ങൾക്ക് ഒരിക്കലും യോജിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്