ശിവസേന സഖ്യ സര്‍ക്കാര്‍ രാജിവച്ചേക്കും

JUNE 22, 2022, 12:34 PM

മുംബൈ; മഹാരാഷ്ട്രയിൽ മഹാവികാസ് അഖാഡി സഖ്യത്തിന് ഷോക്കായി വിമത നീക്കം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മന്ത്രിസഭ ഇന്ന് രാജിവച്ചേക്കും.

ടൂറിസം മന്ത്രി എന്നത്  ആദിത്യ താക്കറെ  തന്റെ ട്വിറ്റർ പ്രൊഫൈലിൽ നിന്നും നീക്കംചെയ്തു.ഏകനാഥ് ഷിന്‍ഡേക്കൊപ്പം ശിവസേനയുടെ 33 എംഎല്‍എമാരുണ്ടെന്നാണ് വിലയിരുത്തല്‍. 

ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് ഭൂരിപക്ഷം നിലനിര്‍ത്താനാവശ്യമായ 145 അംഗങ്ങളുടെ പിന്തുണ ഉണ്ടാകില്ലെന്നാണ് സൂചന .

vachakam
vachakam
vachakam

ഏ ഐ സിസി നിരീക്ഷകന്‍ കമല്‍നാഥ് മുംബൈയിലെത്തി കോണ്‍ഗ്രസ് എംഎല്‍എമാരുമായി ചര്‍ച്ച നടത്തുന്നുണ്ട്. 

ശരദ് പവാര്‍ എന്‍ സി പി നേതാക്കളുമായും ചര്‍ച്ച നടത്തുന്നുണ്ട്. ഇന്നുച്ച തിരിഞ്ഞ് പ്രത്യേക മന്ത്രിസഭ യോഗം ചേരും.. ഇതിനു ശേഷം  ഉദ്ധവ് താക്കറെ ശരദ് പവാറുമായും കമല്‍നാഥുമായും ചര്‍ച്ച നടത്തും. മന്ത്രിസഭ രാജിവച്ചേക്കുമെന്നാണ് സൂചന.


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam