ചെന്നൈ: ആഴ്ചകൾ നീണ്ട ചർച്ചകൾക്ക് പിന്നാലെ തമിഴ്നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സീറ്റ് ധാരണയായി. കോണ്‍ഗ്രസ് 9 സീറ്റുകളില്‍ മത്സരിക്കും.
39 ലോക്‌സഭാ സീറ്റുകളിൽ മുതിർന്ന നേതാവ് പി ചിദംബരത്തിൻ്റെ കോട്ടയായ ശിവഗംഗ ഉൾപ്പെടെ 9 സീറ്റുകളിലും കോൺഗ്രസ് മത്സരിക്കും.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 9 സീറ്റുകളിൽ മത്സരിച്ച് 8 സീറ്റുകൾ നേടിയിരുന്നു.
കോൺഗ്രസ് മത്സരിച്ച തേനിയും ആറണിയും ഏറ്റെടുത്ത ഡിഎംകെ, തിരുച്ചിറപ്പള്ളി സീറ്റ് വൈക്കോയുടെ പാർട്ടിയായ എംഡിഎംകെക്ക് നൽകി.
പകരം ഡിഎംകെയുടെ സിറ്റിംഗ് സീറ്റുകളായ മയിലാടുതുറ , കടലൂർ , തിരുനെൽവേലി. എന്നിവ കോൺഗ്രസിന് നൽകി.
കഴിഞ്ഞ തവണ എംഡിഎംകെ മത്സരിച്ച ഈറോഡിൽ ഇക്കുറി ഡിഎംകെ മത്സരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്