സ്വന്തമായി വീടോ വസ്തുവോ ഇല്ല, കയ്യിലുള്ളത് 1000 രൂപ; നാമനിർദേശ പത്രിക സമർപ്പിച്ച് വി. മുരളീധരൻ

MARCH 30, 2024, 8:06 PM

തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരൻ നാമനിർദേശ പത്രിക സമർപ്പിച്ചു.

സ്വന്തമായി വീടോ വസ്തുവോ ഇല്ല എന്ന് അദ്ദേഹം സത്യവാങ്മൂലത്തിൽ പറയുന്നു. കയ്യിലുള്ളത് 1000 രൂപ. എഫ്ഡി അക്കൗണ്ടിൽ ശമ്പളം വന്ന വകയിൽ 10,44,274 രൂപയുണ്ട്. 12 ലക്ഷം രൂപയുടെ കാര്‍ സ്വന്തം. കയ്യിലുള്ള 6 ഗ്രാമിന്റെ മോതിരത്തിന് 40,452 രൂപയാണ് വില. 1,18,865 രൂപയുടെ ആരോഗ്യ ഇൻഷുറസ് പോളിസിയുണ്ട്.

തിരുവനന്തപുരം കലക്ടറേറ്റിൽ നൽകിയ നാമനിർദേശ പത്രികയിലാണു സ്വത്തുവിവരങ്ങളുള്ളത്. 83,437 രൂപ ലോൺ അടയ്ക്കാൻ ബാക്കിയുണ്ട്. ഇതെല്ലാം ചേർത്ത് 24,04,591 രൂപയുടെ സ്വത്താണുള്ളത്.

vachakam
vachakam
vachakam

ഭാര്യയുടെ കൈവശം 3000 രൂപയുണ്ട്. 3 ബാങ്ക് അക്കൗണ്ടുകളിലായി 20,27,136 രൂപയുണ്ട്. 4,47,467 രൂപയാണു സ്ഥിര നിക്ഷേപം.ലോൺ എടുത്ത തുകയും കൂടി ചേർന്നതാണ് ബാങ്കിലുള്ള പണം.

15.41 ലക്ഷം രൂപ വിലയുള്ള കാർ സ്വന്തം. 164 ഗ്രാം സ്വർണവും ചേർത്ത് 46,76,824 രൂപയുടെ സ്വത്തുണ്ട്. 47,75,000 രൂപ മതിപ്പു വിലയുള്ള വസ്തുവുമുണ്ട്. 10 ലക്ഷം രൂപയുടെ ലോണുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam