കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിൽ ഒന്നാണ് ഇടുക്കി ലോക്സഭാ മണ്ഡലം. എറണാകുളം ജില്ലയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളും ഇടുക്കി ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലവും ഇടുക്കി ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്നു.
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം, ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പൻചോല, തൊടുപുഴ, ഇടുക്കി, പീരുമേട് എന്നിവ ഉൾപ്പെടുന്നതാണ് ഇടുക്കി ലോക്സഭാ മണ്ഡലം.
ഇടതും വലതും മാറി മാറി വരുന്ന ഇടുക്കിയിൽ ആരായിരിക്കും സ്ഥാനാർഥി എന്ന കാര്യത്തിൽ മുന്നണികൾ ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. വണ്ടിപ്പെരിയാർ കേസും അരീക്കൊമ്പനും ഉൾപ്പെടെ ചർച്ചകൾ നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇടുക്കി ആർക്കൊപ്പം നിൽക്കുമെന്ന് കേരളം ഉറ്റുനോക്കുകയാണ്.
2024-ലും ഡീൻ കുര്യാക്കോസ് - ജോയ്സ് ജോർജ് പോരാട്ടം കാണാൻ തന്നെയാകാനാണ് സാധ്യത എന്നാണ് വിലയിരുത്തൽ. സാധ്യതാപട്ടികയിൽ ഇരു മുന്നണിയിൽ നിന്നും രണ്ടാമതൊരു പേര് ഉയർന്നിട്ടില്ല.
കഴിഞ്ഞ തവണ നേടിയ റെക്കോർഡ് വിജയം ഡീൻ ഇത്തവണയും വെന്നിക്കൊടി പാറിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് വലത് പക്ഷം. 1,71,053 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഡീന്‍ വിജയിച്ചത്. എന്നാൽ ജോയ്സ് ജോർജ് തന്നെയാണ് ഇടതുപക്ഷത്തെ ജനകീയ മുഖം എന്ന് എൽഡിഎഫും ഉറപ്പിക്കുന്നു.
എൻഡിഎ സ്ഥാനാർത്ഥിയായി തുഷാർ വെള്ളാപ്പള്ളി മത്സരിച്ചേക്കും. അങ്ങനെയെങ്കിൽ ഇടുക്കിയിലെ പോരാട്ടം കൂടുതൽ കടുക്കും. എൻ ഹരിയുടെയും ശ്രീനഗരി രാജൻ്റെയും പേരുകൾ എൻഡിഎ സാധ്യതാ പട്ടികയിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്