രാഹുലും ഖാര്‍ഗെയുമായി കൂടിക്കാഴ്ചക്ക് സമയം തേടി കെജ്രിവാള്‍; ആദ്യം മാപ്പ് പറയട്ടെയെന്ന് അല്‍ക ലാംബ

MAY 26, 2023, 3:12 PM

ന്യൂഡെല്‍ഹി: ഡെല്‍ഹി ഓര്‍ഡിനന്‍സ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ പിന്തുണ നേടാന്‍ മുഖ്യമന്ത്രി കെജ്രിവാള്‍ ശ്രമം ആരംഭിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയെയും രാഹുല്‍ ഗാന്ധിയെയും കാണാന്‍ കെജ്രിവാള്‍ സമയം തേടി. കെജ്രിവാള്‍ തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. 

ഓര്‍ഡിനന്‍സിനെതിരെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ തേടി വിവിധ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തുകയാണ് ഡെല്‍ഹി മുഖ്യമന്ത്രി. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ എന്നിവരുമായി കൂടിക്കാഴ്ച നടത്തി പിന്തുണ ഉറപ്പിച്ചു കഴിഞ്ഞു. 

ആദ്യം കെജ്രിവാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോടും മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനോടും അന്തരിച്ച മുന്‍ ഡെല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിനോടും ഗാന്ധി കുടുംബത്തോടും കോണ്‍ഗ്രസ് പാര്‍ട്ടിയോടും മാപ്പ് ചോദിക്കട്ടെയെന്ന് എഎപി വിട്ട് കോണ്‍ഗ്രസിലെത്തിയ അല്‍ക ലാംബ പ്രതികരിച്ചു. ആംആദ്മി പാര്‍ട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരങ്ങള്‍ക്ക് ഏല്‍പ്പിച്ച മുറിവ് കോണ്‍ഗ്രസ് പ്രസിഡന്റ് പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും ലാംബ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam