ഇസ്ലമാബാദ്: പാക് സൈനിക മേധാവി അസിം മുനീറില്‍ നിന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. രാജ്യത്തെ സൈനിക നേതൃത്വം തന്നോട് ചെയ്യാവുന്നിടത്തോളം ക്രൂരതകള്‍ ചെയ്തുവെന്നും ഇനി ജീവനെടുക്കാന്‍ മാത്രമേ ബാക്കിയുള്ളൂ എന്നും അദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്. റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലാണ് ഇമ്രാന്‍ ഖാന്‍ തടവില്‍ കഴിയുന്നത്.
അല്‍-ഖാദിര്‍ ട്രസ്റ്റ് അഴിമതിക്കേസിലും മറ്റ് കേസുകളിലുമായി 14 വര്‍ഷത്തെ തടവ് ശിക്ഷയാണ് ഇമ്രാന് വിധിച്ചിട്ടുള്ളത്. ആഴ്ചകളോളം നീണ്ട വിലക്കുകള്‍ക്ക് ശേഷം, ഇമ്രാന്‍ ഖാന്റെ സഹോദരി ഉസ്മ ഖാന് ചൊവ്വാഴ്ച ജയിലില്‍ വെച്ച് അദ്ദേഹത്തെ കാണാന്‍ അനുമതി ലഭിച്ചത്. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പാകിസ്ഥാന്‍ തെഹരീകെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) പുറത്തിറക്കിയ പ്രസ്താവനയിലാണ് മുന്‍ പ്രധാനമന്ത്രിയുടെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
